App Logo

No.1 PSC Learning App

1M+ Downloads
ഇറ്റലിയിൽ ഫാസിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിന് മുസ്സോളിനി രൂപം നൽകിയ സായുധ സേന?

Aബ്ലാക്ക് ഷർട്ട്സ്

Bറെഡ് ആർമി

Cഗസ്റ്റപ്പോ

Dറെഡ് ഷർട്ട്സ്

Answer:

A. ബ്ലാക്ക് ഷർട്ട്സ്

Read Explanation:

ബ്ലാക്ക് ഷർട്ട്സ്

  • ഇറ്റലിയിലെ നാഷണൽ ഫാസിസ്റ്റ് പാർട്ടിയുടെ അർദ്ധസൈനിക വിഭാഗമായിരുന്നു ബ്ലാക്ക് ഷർട്ടുകൾ എന്നറിയപ്പെടുന്ന വോളണ്ടറി മിലിഷ്യ ഫോർ നാഷണൽ സെക്യൂരിറ്റി (MVSN)
  • ഇറ്റലിയിൽ ഫാസിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിന് മുസ്സോളിനി രൂപം നൽകിയ സായുധ സേനയായിരുന്നു ഇത് 
  •  പണിമുടക്കുകൾ പൊളിക്കാനും, സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെ വധിക്കുന്നതിന് വേണ്ടിയും ബ്ലാക്ക് ഷർട്ട്സ് അഥവാ കരിങ്കുപ്പയക്കാരെ അദ്ദേഹം ചുമതലപ്പെടുത്തി
  • 1943-ൽ ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ പതനത്തിനുശേഷം, MVSN റോയൽ ഇറ്റാലിയൻ സൈന്യത്തിൽ ലയിക്കുകയും പിന്നീട് പിരിച്ചുവിടപ്പെടുകയും ചെയ്തു.

Related Questions:

രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകിയിരുന്ന രാജ്യം ഏത് ?

രണ്ടാം ലോകയുദ്ധത്തിൻ്റെ ദൂരവ്യാപകമായ ഫലങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. യൂറോപ്യൻ രാജ്യങ്ങളുടെ സാമ്പത്തികനില മെച്ചപ്പെട്ടു
  2. ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടു
  3. അമേരിക്കയും സോവിയറ്റ് യൂണിയനും വൻശക്തികളായി മാറി.
    രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിയോട് കീഴടങ്ങിയ ശേഷം ഫ്രാൻസിൻ്റെ തെക്കൻ ഭാഗത്ത് സ്ഥാപിതമായ ഗവൺമെന്റ് അറിയപ്പെട്ടത്?
    ഫാസിസത്തിൻ്റെ സിദ്ധാന്തം (The Doctrine of Fascism) എന്ന പുസ്തകത്തിന്റെ രചയിതാവ്?
    രണ്ടാം ലോകമഹായുദ്ധം അവസാനിച്ച വർഷം ഏത്?