App Logo

No.1 PSC Learning App

1M+ Downloads
"ഇല്‍ബര്‍ട്ട് നിയമം" പ്രാബല്യത്തിലാക്കിയ വൈസ്രോയി?

Aറിപ്പണ്‍ പ്രഭു

Bഡല്‍ഹൗസി

Cകാനിംഗ് പ്രഭു

Dകോണ്‍വാലീസ് പ്രഭു

Answer:

A. റിപ്പണ്‍ പ്രഭു

Read Explanation:

ഇൽബെർട്ട് ബിൽ

  • 1883-ൽ റിപ്പൺ പ്രഭുവാണ് ഇൽബർട്ട് ബിൽ അവതരിപ്പിച്ചത്.
  • വൈസ്രോയിയുടെ 'കൗൺസിൽ ഓഫ് ലോ' യിലെ അംഗമായ പെരിഗ്രീൻ ഇൽബർട്ട് ആണ് ഈ നിയമം എഴുതി തയ്യാറാക്കിയത്.
  • ഈ നിയമ പ്രകാരം ഇന്ത്യൻ ജഡ്ജിമാർക്ക് യൂറോപ്യൻ പ്രതികളായവരെ വിചാരണ ചെയ്യാൻ സാധിക്കും.
  • ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ്, ബ്രിട്ടീഷ് പ്രജകളെ ഇന്ത്യൻ വംശജരായ മജിസ്‌ട്രേറ്റുമാർക്ക് വിചാരണ ചെയ്യാൻ അധികാരമില്ലായിരുന്നു.
  • യൂറോപ്യന്മാർ താഴ്ന്നവരായി കണക്കാക്കുന്ന ഒരു ഇന്ത്യക്കാരനെക്കൊണ്ട് ഒരു യൂറോപ്യൻ വിചാരണ ചെയ്യപ്പെടാനുള്ള സാധ്യത ബ്രിട്ടീഷ് പാർലമെൻ്റിൽ ഉൾപടെ പ്രതിഷേധങ്ങൾക്ക് ഇടയാക്കി.
  • ബ്രിട്ടീഷ് ജനതയിൽ, നിന്നുള്ള വ്യാപകമായ എതിർപ്പിന്റെ ഫലമായി, 1884 ജനുവരിയിൽ ഈ ബില്ലിൽ ഒരു ഭേദഗതി അംഗീകരിക്കാൻ വൈസ്രോയി റിപ്പൺ നിർബന്ധിതനായി.
  • ഇത് പ്രകാരം ഒരു ജഡ്ജിയുടെ മുമ്പാകെ വിചാരണയ്‌ക്ക് വിധേയനാക്കപ്പെട്ട ഒരു വ്യക്തിക്ക് (യൂറോപ്യനോ, ഇന്ത്യക്കാരനോ), പന്ത്രണ്ട് അംഗങ്ങളുള്ള ഒരു ജൂറിയുടെ വിചാരണ അഭ്യർത്ഥിക്കാൻ അവകാശമുണ്ടായിരിക്കും
  • ഈ ജൂറി പാനലിൽ ഏഴുപേരെങ്കിലും യൂറോപ്യന്മാരോ അമേരിക്കക്കാരോ ആയിരിക്കണം.
  • ഈ ഭേദഗതിയോടെ ബില്ലിന്റെ അന്തസത്തയും,ഇന്ത്യക്കാർക്ക് അനുകൂലമായി റിപ്പൺ പ്രഭു വിഭാവനം ചെയ്ത തുല്യനീതിയും നഷ്ടപെട്ടു .

 


Related Questions:

Who among the following was the adopted son the last Peshwa Baji Rao II?
ദക്ഷിണാഫ്രിക്കയിൽ നിന്നും ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം ഏത്?

സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ?

  1. സായുധസേനയെ ഉപയോഗിച്ച് പ്രസ്ഥാനം അടിച്ചമർത്താൻ ബ്രിട്ടീഷ് സർക്കാർ ശ്രമിച്ചു 
  2. പത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി 
  3. ലാലാ ലജ്പത് റായിയും അജിത്ത് സിങ്ങും ബംഗാളിൽ നിന്നും അതിർത്തി കടത്തപ്പെട്ടു 
  4. ബാലഗംഗാധര തിലകനെ ആറ് വർഷത്തേക്ക് തടവിന് ശിക്ഷിച്ച് സെല്ലുലാർ ജയിലിലേക്ക് അയച്ചു 
സ്വദേശി പ്രസ്ഥാനം അറിയപ്പെടുന്ന മറ്റൊരു പേരെന്താണ് ?
ആൾ ഇന്ത്യാ മുസ്ലീം ലീഗ് എന്ന സംഘടന നിലവിൽ വന്ന വർഷം :