Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ഏതെല്ലാം ആണ് റഷ്യൻ വിപ്ലവത്തിൻറെ രാഷ്ട്രീയ സാഹചര്യങ്ങൾ ആയി കണക്കാക്കുവുന്നത് ?

1.സാറിസ്റ്റ് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത.

2.ഏകാധിപത്യം, രാജ ഭരണത്തിൻറെ അർദ്ധ ദൈവിക സ്വഭാവം എന്നിവയിൽ ഊന്നിയുള്ള നിക്കോളാസ് രണ്ടാമൻ്റെ ഭരണം.

3.പ്രഭുക്കന്മാർക്ക് മാത്രം നൽകപ്പെടുന്ന പ്രത്യേക പദവികൾ.

4.ഏകപക്ഷീയമായ നീതിന്യായവ്യവസ്ഥ.

5.1905ൽ ജപ്പാനുമായി ഉണ്ടായ യുദ്ധത്തിൽ റഷ്യ പരാജയപ്പെട്ടത്.

 

A1,2,5

B1,3,4,5

C1,2,3,4

D1,2,3,4,5

Answer:

D. 1,2,3,4,5

Read Explanation:

  • മുകളിൽ തന്നിരിക്കുന്ന എല്ലാ പ്രസ്താവനകളും റഷ്യൻ വിപ്ലവം സംഭവിച്ചതിൻ്റെ രാഷ്ട്രീയ സാഹചര്യങ്ങളാണ്.

  • റഷ്യൻ വിപ്ലവം കെടുകാര്യസ്ഥത നിറഞ്ഞ സാറിസ്റ്റ് ഭരണകൂടത്തിന്റെ തിന്മകളോടുള്ള പ്രതികരണമായിരുന്നു.

  • വിപ്ലവകാലത്ത് റഷ്യ ഭരിച്ചിരുന്നത് സർ നിക്കോളാസ് രണ്ടാമൻ ആയിരുന്നു , അദ്ദേഹത്തിന്റെ ഭരണം ഇനി പറയുന്നവയെ അടിസ്ഥനാമാക്കിയുള്ളതായിരുന്നു :

    • ഏകാധിപത്യം

    • രാജത്വത്തിന്റെ അർദ്ധ ദൈവിക സ്വഭാവം

    • പ്രഭുക്കന്മാരുടെ പദവികൾ

    • ഫ്യൂഡൽ സ്ഥാപനങ്ങൾ

    • ഏകപക്ഷീയമായ നീതിന്യായ വ്യവസ്ഥ

  • റഷ്യൻ വിപ്ലവം 1917ൽ സംഭവിക്കുന്നതിനു വളരെ മുൻപ് ആയി തന്നെ 1905ൽ റഷ്യൻ ഭരണകൂടം ജപ്പാനുമായി ഒരു യുദ്ധത്തിൽ ഏർപ്പെടുകയും പരാജയപ്പെടുകയും ചെയ്തു.

  • റഷ്യയുടെ അഭിമാനത്തെ ഇടിച്ചു താഴ്ത്തിയ ഈ പരാജയത്തോടെ ജനങ്ങളിൽ കടുത്ത നിരാശ ഉണ്ടാക്കുകയും ഭരണകൂടത്തിനെതിരെ അവർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.


Related Questions:

ചരിത്ര സംഭവമായ 'ബ്ലഡി സൺഡേ കൂട്ടക്കൊല'യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. റഷ്യൻ വിപ്ലവവുമായി ബന്ധപ്പെട്ട സംഭവം
  2. 1972 ജനുവരി 30-ന് റഷ്യയിൽ ഒരു പൗരാവകാശ മാർച്ചിനിടെയാണ് 'ബ്ലഡി സൺഡേ കൂട്ടക്കൊല' നടന്നത്.
  3. നിരായുധരായ പ്രക്ഷോഭകർക്ക് നേരെ പട്ടാളക്കാർ വെടിയുതിർത്തിരുന്നു
  4. ഭാവിയിലെ വിപ്ലവ പ്രസ്ഥാനങ്ങൾക്ക് അടിത്തറയിടുന്നതിൽ നിർണായക പങ്ക് വഹിച്ചു
    "കൃഷിഭൂമി കർഷകന്, പട്ടിണിക്കാർക്ക് ഭക്ഷണം, അധികാരം തൊഴിലാളികൾക്ക്, സമാധാനം എല്ലാപേർക്കും" എന്നത് ഏത് വിപ്ലവവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ് ?
    തുർക്കിയെ യൂറോപ്പിന്റെ രോഗി എന്ന് ആദ്യമായി വിളിച്ച റഷ്യൻ ചക്രവർത്തി ആരാണ് ?
    The event of October revolution started in?
    സോവിയറ്റ് യൂണിയൻ പിരിച്ച് വിട്ട വർഷം ഏതാണ് ?