ഒരു പൂവിൽ നിന്ന് ഒരു ഫലം മാത്രമാണ് ഉണ്ടാകുന്നതെങ്കിൽ ആ ഫലങ്ങളെ പറയുന്നത് - ലഘുഫലങ്ങൾ( simple fruit)ഉദാഹരണം :- തക്കാളി, മാങ്ങ, മുന്തിരി
ഒരു പൂവിൽ നിന്ന് ഒന്നിലധികം ഫലം ഉണ്ടാവുന്നു എങ്കിൽ അത്തരം ഫലങ്ങളെ പറയുന്നത് - പുഞ്ജഫലം(aggregate fruit) ഉദാഹരണം :- സീതപ്പഴം, ബ്ലാക്ക്ബെറി,അരണമരക്കായ്
ബീജസങ്കലനം വഴി ചില പൂക്കൾ ഫലമാകുകയും ചിലത് ആകാതിരിക്കുകയും ഇവയെല്ലാം ഒരു പൊതു ആവരണത്തിനുള്ളിൽ ക്രമീകരിക്കപ്പെട്ട് ഒരു ഫലം പോലെ ആകുകയും ചെയ്യുന്ന അവസ്ഥ - സംയുക്തഫലങ്ങൾ ( multiple fruit) ഉദാഹരണം :- ചക്ക, ആറ്റുകൈത,മൾബറി
ചില സസ്യങ്ങളിൽ പൂഞെട്ട്, പുഷ്പാസനം തുടങ്ങിയ ഭാഗങ്ങൾ വളർന്നു ഫലം പോലെയാവുന്നു ഇവ അറിയപ്പെടുന്നത് - കപടഫലങ്ങൾ ഉദാഹരണം :- കശുമാങ്ങ, ആപ്പിൾ, ചാമ്പയ്‌ക്ക