Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് :

  1. 1972 ജൂലൈ 2-ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാകിസ്താൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ ഒപ്പുവെച്ച കരാറാണ് ഷിംല കരാർ. 
  2. നാലാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് ഷിംല കരാർ നടന്നത്.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Ci മാത്രം ശരി

    Dii മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    1972 ജൂലൈ 2-ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാകിസ്താൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ ഒപ്പുവെച്ച കരാറാണ് ഷിംല കരാർ. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ വെച്ചാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഈ സമാധാനക്കരാർ ഒപ്പുവെച്ചത്. തൊട്ടുമുൻപത്തെ വർഷം ഇരുരാജ്യങ്ങളും തമ്മിൽ നടന്ന യുദ്ധത്തിൽ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട പാകിസ്താൻ സൈനികരെ മോചിപ്പിച്ചതും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലേയ്ക്ക് വഴിതെളിച്ചതും ഈ കരാറാണ്. ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ നിയന്ത്രണരേഖ (LOC) ഇരു രാജ്യങ്ങളും അംഗീകരിച്ചതും ഈ കരാറിന്റെ അടിസ്ഥാനത്തിലാണ്.


    Related Questions:

    ഏത് കാലഘട്ടത്തിലാണ് 'പ്ലാൻ ഹോളിഡേ' നിലവിൽ ഉണ്ടായിരുന്നത്?
    ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ഖാദി ഗ്രാമവ്യവസായ കമ്മീഷൻ സ്ഥാപിതമായത് ?

    വിവിധ സാമ്പത്തിക സർവേകൾ അനുസരിച്ചു ,ഇന്ത്യയിലെ ഏത് പഞ്ചവത്സര പദ്ധതിയിലാണ് ദേശീയ വരുമാനത്തിൻ്റെ വളർച്ചാ നിരക്ക് ദേശീയ വരുമാനത്തിൻ്റെ ആസൂത്രിത വളർച്ചാ നിരക്കിനേക്കാൾ കുറവായത് ?

    1. ആദ്യ പദ്ധതിയും എട്ടാം പദ്ധതിയും
    2. മൂന്നാം പദ്ധതിയും നാലാം പദ്ധതിയും
    3. മൂന്നാം പദ്ധതിയും എട്ടാം പദ്ധതിയും
    4. ഒൻപതാം പദ്ധതിയും പത്താം പദ്ധതിയും
      പത്താം പഞ്ചവത്സര പദ്ധതി ഏത് വർഷം മുതൽ ഏത് വർഷം വരെയാണ്
      ആറാം പഞ്ചവത്സര പദ്ധതിയിൽ താഴെപ്പറയുന്ന ഒരു പരിപാടി സംരംഭങ്ങൾ അവതരിപ്പിച്ചിട്ടില്ല. അത് ഏതാണ് ?