Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക് അഗസ്ത്യവനം ആണ്.

2.തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലാണ് അഗസ്ത്യാർകൂടം സ്ഥിതി ചെയ്യുന്നത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

പശ്ചിമഘട്ടത്തിന്റെ വാലറ്റമായ പർവതപ്രദേശത്താണ് അഗസ്ത്യമുടി അഥവാ അഗസ്ത്യകൂടം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്നും സുമാർ 1,869 മീറ്റർ ഉയരമുള്ള ഈ പ്രദേശമാണ് അഗസ്ത്യവനം ബയോളജിക്കൽ പാർക്കിലെ ഏറ്റവും ഉയരംകൂടിയ സ്ഥലം. സിദ്ധവൈദ്യത്തിന്റെ പിതാവായി കണക്കാക്കുന്ന അഗസ്ത്യമുനി ഈ പർവതപ്രദേശത്ത് തപസ്സുചെയ്തിരുന്നതായാണ് ഐതിഹ്യം. ആയുർവേദത്തിലും ആധുനിക ചികിത്സയിലും ഉപയോഗിക്കുന്ന ഒട്ടനവധി ഔഷധസസ്യങ്ങൾ ഈ പ്രദേശത്തുനിന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. നിരവധി അപൂർവയിനം ജന്തുക്കളുടെ ആവാസകേന്ദ്രവുമാണ് ഈ പ്രദേശം. ഈ പ്രദേശത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഇവിടെയുള്ള ജൈവവൈവിധ്യത്തിന്റെ സമുദ്ധാരണവും അവയുടെ സംരക്ഷണവും ലക്ഷ്യമാക്കി ഭാരതസർക്കാർ ഈ അടുത്തകാലത്തായി അഗസ്ത്യമലയേയും പരിസരപ്രദേശത്തേയും ഉൾപ്പെടുത്തി അഗസ്ത്യവനം ബയോളജിക്കൽ പാർക്കായി പ്രഖ്യാപിക്കുകയുണ്ടായി.2016 ൽ UNESCO, ലോക ജൈവ മണ്ഡല സംവരണ മേഖല ശൃംഖലയിൽ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് ഉൾപ്പെടുത്തി


Related Questions:

കേരളത്തിലെ വിസ്തൃതി കൂടിയ ഫോറസ്റ്റ്  ഡിവിഷൻ ഏത് ?
കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ഫോക്ലോർ ആൻഡ് ഫോക്ക് ആർട്സ് എവിടെയാണ് ?
ഏത് പാരിസ്ഥിതിക ആശയമാണ് നീലഗിരി തഹ്റൂം പശ്ചിമഘട്ടത്തിലെ അതിന്റെ ആവസവ്യവസ്ഥയും തമ്മിലുള്ള പ്രതിപ്രവർത്തനത്തെ വിവരിക്കുന്നത്, അവിടെ അതിന്റെ മേച്ചിൽ ശീലങ്ങൾ സസ്യജാലങ്ങളുടെയും മൊത്തത്തിലുള്ള ആവാസവ്യവസ്ഥയുടെയും ചലനാത്മകതയെ സ്വാധീനിക്കുന്നു?
അടുത്തിടെ പശ്ചിമഘട്ടത്തിൽ തിരുവനന്തപുരം അഗസ്ത്യമലയിൽ നിന്ന് കണ്ടെത്തിയ വംശനാശ ഭീഷണി നേരിടുന്ന വൃക്ഷം ഏത് ?
2023 നവംബറിൽ "ശ്വേതകണ്ഠൻ മുൾവാലൻ ശരപ്പക്ഷി" എന്ന ദേശാടനപ്പക്ഷിയെ കണ്ടെത്തിയത് കേരളത്തിൽ എവിടെയാണ് ?