Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ എത്?

  1. മനുഷ്യനുൾപ്പെടെയുള്ള ഭൂരിഭാഗം സസ്‌തനികളിലും അവയുടെ ജീവിതകാലഘട്ടത്തിൽ രണ്ടുപ്രാവശ്യം പല്ലുകൾ രൂപപ്പെടുന്നു
  2. ആദ്യമായി രൂപപ്പെടുന്ന പല്ലുകളെ സ്ഥിര ദന്തങ്ങൾ എന്ന് പറയുന്നു
  3. ഒരു മനുഷ്യന് 32 സ്ഥിരദന്തങ്ങളുണ്ടാകും.

    Ai, iii എന്നിവ

    Bഇവയൊന്നുമല്ല

    Cii, iii

    Diii മാത്രം

    Answer:

    A. i, iii എന്നിവ

    Read Explanation:

    • മനുഷ്യനുൾപ്പെടെയുള്ള ഭൂരിഭാഗം സസ്‌തനികളിലും അവയുടെ ജീവിതകാലഘട്ടത്തിൽ രണ്ടുപ്രാവശ്യം പല്ലുകൾ രൂപപ്പെടുന്നു.
    • ആദ്യത്തേത് പാൽപ്പല്ലുകളും അഥവാ കൊഴിയുന്ന പല്ലുകളും (Deciduous teeth), തുടർന്ന് വരുന്നവ സ്ഥിരദന്തങ്ങളും.
    • ഇത്തരത്തിലുള്ള ദന്തവിന്യാസത്തെ ദ്വിജദന്തങ്ങൾ (Diphyodont) എന്നു പറയുന്നു.
    • പ്രായപൂർത്തിയായ ഒരു മനുഷ്യന് 32 സ്ഥിരദന്തങ്ങളാണുള്ളത്.
    • അവ നാലു വ്യത്യസ്‌ത തരത്തിൽ കാണപ്പെടുന്നു.
    • ഇതിനെ Heterodont എന്ന് വിളിക്കുന്നു
    • മനുഷ്യരിൽ കാണപ്പെടുന്ന നാലു വ്യത്യസ്‌ത തരം ദന്തങ്ങൾ:
      • ഉളിപ്പല്ലുകൾ (Incisors)
      • കോമ്പല്ലുകൾ (Canines)
      • അഗ്രചർവണകങ്ങൾ (Premolars)
      • ചർവണകങ്ങൾ (Molars)

    Related Questions:

    Diarrhea takes out too much of water and minerals which causes _________
    പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ദഹനരസം ?
    What is the most common ailment of the alimentary canal?

    താഴെ പറയുന്നവയിൽ മനുഷ്യദഹന വ്യവസ്ഥയുടെ പ്രവർത്തനം അല്ലാത്തത് ഏത് ?

    മനുഷ്യനിൽ എത്ര തരം പല്ലുകളാണുള്ളത് ?