Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേർന്നുള്ള ഭാഗത്തെ അസ്തനോസ്ഫിയർ എന്ന് വിളിക്കുന്നു.
  2. 'അസ്ത‌നോ' എന്ന വാക്കി നർഥം ദുർബലം എന്നാണ്
  3. അഗ്നിപർവതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിന്റെ പ്രഭവമണ്ഡലമാണ് അസ്തനോസ്ഫിയർ.

    Aiii മാത്രം

    Bഎല്ലാം

    Cii, iii എന്നിവ

    Di, ii

    Answer:

    C. ii, iii എന്നിവ

    Read Explanation:

    • ഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേർന്നുള്ള ഭാഗത്തെ ശിലാമണ്ഡലം (Lithosphere) എന്നാണ് വിളിക്കുന്നുത് .
    • ശിലാമണ്ഡലം 10 മുതൽ 200 കിലോമീറ്റർവരെ വ്യത്യസ്ത കനത്തിൽ നിലകൊള്ളുന്നു.
    • ശിലാമണ്ഡലത്തിന് തൊട്ടുതാഴെയായി അർധദ്രവാവസ്ഥയിൽ കാണപ്പെടുന്ന ഭാഗമാണ് അസ്തനോസ്ഫിയർ 
    • മാന്റിലിന്റെ തന്നെ  ഭാഗമാണ് അസ്തനോസ്ഫിയർ 
    • 'അസ്ത‌നോ' എന്ന വാക്കിനർഥം ദുർബലം എന്നാണ്).
    • ഏകദേശം 400 കിലോ മീറ്റർ വരെയാണ് അസ്തനോസ്‌ഫിയർ വ്യാപിച്ചിട്ടുള്ളത്.
    • അഗ്നിപർവതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവ (മാഗ്മ) ത്തിന്റെ പ്രഭവമണ്ഡലമാണ് അസ്തനോസ്ഫിയർ.
    • ഭൂവൽക്കത്തെക്കാൾ ഉയർന്ന സാന്ദ്രതയാണിവിടെ (3.4 ഗ്രാം/ഘ.സെ.മീ.) അനുഭവപ്പെടുന്നത്.

    Related Questions:

    Which of the following winds are hot dust laden and blow from Sahara desert towards Mediterranean Region?
    ' അഗ്നിയുടെ ദ്വീപ് ' എന്ന അപരനാമമുള്ള ദ്വീപ് ഏതാണ് ?
    ' പാറ്റ്ലാൻഡ് ' എന്തിന്റെ സ്വഭാവ സവിശേഷതയാണ് ?
    ഭൂമധ്യരേഖ, ഉത്തരായന രേഖ, ദക്ഷിണായന രേഖ എന്നിവ കടന്നു പോകുന്ന വൻകര ഏത് ?
    "പ്ലാനെറ്റ്' (planet) എന്ന ഗ്രീക്ക് പദത്തിനർത്ഥം എന്ത് ?