Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. വിവിധ തരത്തിലുള്ള മൂലകങ്ങളാൽ നിർമിതമാണ് ഭൂമി.
  2. ഭൂമിയുടെ പുറംപാളിയിൽ ഈ മൂലകങ്ങൾ ഉരുകിയ ചൂടുള്ള അവസ്ഥയിലും ഉൾഭാഗത്ത് ഖരാവസ്ഥയിലും കാണപ്പെടുന്നു
  3. ഭൂവൽക്കത്തിൽ ഒരു മൂലകം സ്വതന്ത്രമായിട്ടാണ് കൂടുതലും കാണപ്പെട്ടുന്നത്

    A1 തെറ്റ്, 3 ശരി

    B1, 2 ശരി

    C2 മാത്രം ശരി

    D1 മാത്രം ശരി

    Answer:

    D. 1 മാത്രം ശരി

    Read Explanation:

    മൂലകങ്ങൾ

    • വിവിധ തരത്തിലുള്ള മൂലകങ്ങളാൽ നിർമിതമാണ് ഭൂമി.
    • ഭൂമിയുടെ പുറംപാളിയിൽ ഈ മൂലകങ്ങൾ ഖരാവസ്ഥയിലും ഉൾഭാഗത്ത് ഉരുകി ചൂടുള്ള അവസ്ഥയിലുമാണ് കാണപ്പെടുന്നത്.
    • ഭൂവൽക്കത്തിന്റെ 98 ശതമാനവും ഉൾക്കൊണ്ടിരിക്കുന്നത് താഴെ നൽകിയിരിക്കുന്ന 8 മൂലകങ്ങളാണ് :
      1. ഓക്സിജൻ
      2. സിലിക്കൺ
      3. അലൂമിനിയം
      4. ഇരുമ്പ്
      5. കാത്സ്യം
      6. സോഡിയം
      7. പൊട്ടാസ്യം
      8. മഗ്നീഷ്യം 
    • ഇവ കൂടാതെ ടൈറ്റാനിയം, ഹൈഡ്രജൻ, ഫോസ്ഫറസ്, മാംഗനീസ്, സൾഫർ, കാർബൺ, നിക്കൽ തുടങ്ങിയ മറ്റ് മൂലകങ്ങളും അടങ്ങിയിരിക്കുന്നു.
    • ഭൂവൽക്കത്തിൽ ഒരു മൂലകം സ്വതന്ത്രമായി കാണുന്നത് വളരെ വിരളമാണ്.
    • വിവിധ മൂലകങ്ങളുടെ സങ്കരമായാണ് സാധാരണ കാണാറുള്ളത്.
    • ഇവയെ ധാതുക്കൾ എന്നറിയപ്പെടുന്നു.

    Related Questions:

    ഭൂമിയുടെ മാന്റിലിനെയും കാമ്പിനെയും തമ്മിൽ വേർതിരിക്കുന്ന അതിർവരമ്പ് ?

    വൻകര വിസ്ഥാപന സിദ്ധാന്തം സമർത്ഥിക്കുവാൻ ആൽഫ്രഡ്‌ വെഗ്നർ മുന്നോട്ട് വച്ച തെളിവുകളിൽ ഉൾപ്പെടുന്നത് ഇവയിൽ ഏതെല്ലാം?

    1. വൻകരകളുടെ അരികുകളുടെ ചേർച്ച
    2. സമുദ്രത്തിന്റെ ഇരുകരകളിലെയും ശിലകളുടെ സമപ്രായം
    3. ടില്ലൈറ്റുകളുടെ നിക്ഷേപങ്ങൾ
    4. പ്ലേസർ നിക്ഷേപങ്ങൾ
      2024 ആഗസ്റ്റിൽ ജപ്പാനിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ഏത് ?
      ബംഗ്ലാദേശിനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ച ആദ്യത്തെ രാജ്യം?

      നൽകിയിരിക്കുന്ന സൂചനകൾ ഏത് ധാതുവിനെക്കുറിച്ചുള്ളതാണെന്ന് തിരിച്ചറിയുക : 

      • കാഴ്ച്‌ചയിൽ പൈറോക്‌സിനുമായി സാമ്യമുള്ള ധാതു. എന്നാൽ ഘടനകളിൽ വ്യത്യാസമുണ്ട്
      • പ്രധാനമായും അടങ്ങിയിരിക്കുന്ന മൂലകങ്ങൾ- കാൽസ്യം, മഗ്നീഷ്യം, അലൂമിനിയം, ക്ലോറിൻ, ഫ്ലൂറിൻ, സിലിക്ക
      • പച്ച,കറുപ്പ് നിറങ്ങളിൽ കാണപ്പെടുന്നു.