Challenger App

No.1 PSC Learning App

1M+ Downloads

ഇ.സി.ജി യുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഹൃദയമിടിപ്പിലെ താളക്രമം കണ്ടെത്തുന്നു
  2. ജന്മനാ ഉള്ള ഹൃദ്രോഗങ്ങൾ കണ്ടെത്തുന്നു
  3. കൊറോണറി ത്രോംബോസിസ് കണ്ടെത്താൻ സഹായിക്കുന്നു.

    Aഇവയൊന്നുമല്ല

    B3 മാത്രം

    Cഇവയെല്ലാം

    D2, 3 എന്നിവ

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • ഹൃദയത്തിന്റെ പ്രവർത്തനം ഉളവാക്കുന്ന വിദ്യുത് സിഗ്നലുകൾ അളന്നു രേഖപ്പെടുത്തുന്ന വൈദ്യപരിശോധന സംവിധാനമാണ് ഇ.സി.ജി.
    • ഇ.സി.ജി പരിശോധന ഒരേസമയം ഹൃദയത്തെ ബാധിച്ചിരിക്കാവുന്ന സാരവും നിസ്സാരവുമായ വ്യതിയാനങ്ങളെക്കുറിച്ചും, രോഗാവസ്ഥയെക്കുറിച്ചും സൂചനകൾ നൽക്കുന്നു.
    • പലപ്പോഴും മുൻകൂട്ടിയുള്ള ഇ.സി.ജി.പരിശോധന ഒരു ജീവൻരക്ഷാ നടപടിയായി ഭവിക്കാറുണ്ട്.
    • ഹൃദ്രോഗികളിലും, ഹൃദ്രോഗമുള്ളതായി സംശയിക്കപ്പെടുന്നവരിലും മാത്രമായി നടത്തപ്പെടുന്ന പരിശോധനയല്ല ഇ.സി.ജി.
    • ഇ.സി.ജി.യുടെ പ്രവചനമൂല്യം (predictive value) അതിനെ അടിസ്ഥാനവും അനിവാര്യവുമായ ഒരു ആരോഗ്യ നിർണ്ണയ പരിശോധനയാക്കിയിരിക്കുന്നു.
    • ഹൃദയമിടിപ്പിലെ താളക്രമം, ജന്മനാ ഉള്ള ഹൃദ്രോഗങ്ങൾ,കൊറോണറിത്രോമ്പോസിസ്, റുമാറ്റിക് ഹാർട്ട്, ഹൃദയാഘാതം എന്നിവയെല്ലാം ECG  ഉപയോഗിച്ച് കണ്ടുപിടിക്കാൻ സാധിക്കുന്നു.

    Related Questions:

    മനുഷ്യ ഹൃദയത്തിന്റെ ആവരണത്തിന്റെ പേരെന്ത്?
    ശ്വാസകോശത്തിൽ നിന്ന് ഓക്സിജന്റെ അളവ് കൂടിയ രക്തം എത്തുന്ന ഹൃദയ അറ ഏതാണ് ?
    ഹൃദയമിടിപ്പിന്റെ അളവ് അല്ലെങ്കിൽ ഹൃദയം മിനിറ്റിൽ എത്ര തവണ സ്പന്ദിക്കുന്നു എന്നത്?
    ഹൃദയം പൂർണമായി വികസിക്കുമ്പോൾ രക്തം ഹൃദയത്തിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ധമനികളിൽ അനുഭവപ്പെടുന്ന കുറഞ്ഞ മർദം-?
    ഓരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്ന രക്തത്തിന്റെ അളവ് -?