Challenger App

No.1 PSC Learning App

1M+ Downloads
ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ഇലക്ട്രോണിക് രീതിയിൽ അശ്ലീലസാമഗ്രികൾ പ്രസിദ്ധീകരിക്കുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും ഒരിക്കൽ ശിക്ഷ ലഭിക്കുകയും പിന്നീട് ഈ കുറ്റം ആവർത്തിക്കുകയും ചെയ്താൽ ലഭിക്കുന്ന ശിക്ഷ എന്താണ്?

A5 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും

B7 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും

C3 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും

D3 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും

Answer:

B. 7 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും

Read Explanation:

  • IT Act 2008 വകുപ്പ് 67A - ലൈംഗികത പ്രകടമാക്കുന്ന പ്രവർത്തികളും മറ്റും ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനോ കൈമാറുന്നതിനോ ഉള്ള ശിക്ഷ.

  • ലൈംഗികത പ്രകടമാക്കുന്ന പ്രവൃത്തിയോ പെരുമാറ്റമോ ഉൾക്കൊള്ളുന്ന ഏതെങ്കിലും മെറ്റീരിയൽ ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ, ആദ്യ കുറ്റത്തിന് അഞ്ച് വർഷം വരെ തടവും പത്തു ലക്ഷം രൂപപിഴയും ശിക്ഷിക്കപ്പെടും.

  • രണ്ടാമത്തെ അല്ലെങ്കിൽ പിന്നീടുള്ള കുറ്റം തെളിയിക്കപ്പെട്ടാൽ ഏഴു വർഷം വരെ നീണ്ടുനിൽക്കുന്ന തടവും പത്തു ലക്ഷം രൂപ വരെ പിഴയും.


Related Questions:

ഐഡന്റിറ്റി മോഷണം നടത്തുന്നത് സംബന്ധിച്ച് പ്രതിപാദിക്കുന്ന ഐടി ആക്ട്പ്രകാരമുള്ള വകുപ്പ് ഏത് ?

താഴെപ്പറയുന്ന വസ്തുതകൾ വായിച്ചതിനുശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.

ബി.ടെക്. വിദ്യാർത്ഥിയായ അതുൽ തന്റെ കാമുകി നമ്രതയുമായി പിരിഞ്ഞു. അതിനുശേഷം നമ്രതയുടെ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നും തന്റെ ചിത്രങ്ങളും സന്ദേശങ്ങളും അവളുടെ അറിവോ സമ്മതമോ കൂടാതെ ഡിലീറ്റ് ചെയ്യുന്നു. നമ്രത നടപടിയെടുക്കുന്ന സാഹചര്യത്തിൽ 2000-ലെ ഇൻഫർമേഷൻ ആക്ട് പ്രകാരം ഏത് കുറ്റമാണ് അതുലിനെതിരെ ചുമത്തപ്പെടുക ? 

മനപ്പൂർവ്വം ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് വൈറസ് പ്രവേശിപ്പിച്ച കുറ്റത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 ലെ വകുപ്പ് താഴെക്കൊടുത്തതിൽ ഏത് ?
If a person is convicted for the second time under Section 67 of the IT Act, the imprisonment may extend to:

 A : മിസ്റ്റർ 'A' ചില വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ഇന്റർനെറ്റിൽ തിരയുന്നതിനിടയിൽ, ഒരു പോപ്പ്-അപ്പ് പരസ്യത്തിലൂടെ അബദ്ധവശാൽ കുട്ടികളുടെ ലൈംഗിക ഉള്ളടക്കം അടങ്ങിയ ഒരു വെബ്സൈറ്റിലേക്ക് കൊണ്ടുപോകുന്നു, അവിടെ അദ്ദേഹം കുട്ടികളെ ലൈംഗി കമായി ദുരുപയോഗം ചെയ്യുന്ന വീഡിയോ കണ്ടതിന് ശേഷം ഡൗൺലോഡ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000-ലെ സെക്ഷൻ 67-B പ്രകാരം അദ്ദേഹം ഒരു കുറ്റവും ചെയ്തിട്ടില്ല

B : മേൽപ്പറഞ്ഞ സാഹചര്യത്തിൽ, മിസ്റ്റർ 'A' കുട്ടികളുടെ ലൈംഗിക ഉള്ളടക്ക വെബ്സൈറ്റ് ആകസ്മികമായിട്ടാണ് സന്ദർശിച്ചിട്ടുള്ളത്, അതും ഒരു പോപ്പ് അപ്പ് പരസ്യം മുഖേന, അത് മനഃപൂർവ്വം അല്ല. കുറ്റത്തിന് മനഃപൂർവ്വമായ ഉദ്ദേശം ഇല്ലാത്തതിനാൽ അത് സെക്ഷൻ 67-B ആകർഷിക്കുന്നില്ല.