App Logo

No.1 PSC Learning App

1M+ Downloads
ഇൻഷുറൻസ് മേഖലയുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ ഏത്?

Aരാധാകൃഷ്ണൻ കമ്മീഷൻ

Bമൽഹോത്ര കമ്മിറ്റി

Cയശ്പാൽ കമ്മിറ്റി

Dഫസൽ അലി കമ്മീഷൻ

Answer:

B. മൽഹോത്ര കമ്മിറ്റി

Read Explanation:

മൽഹോത്ര കമ്മിറ്റി

  • 1993-ൽ ഇൻഷുറൻസ് മേഖലയിലെ പരിഷ്‌കാരങ്ങൾക്കായി ശുപാർശകൾ നൽകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവർണറായിരുന്ന ആർ.എൻ.മൽഹോത്രയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു..

1994-ൽ സമർപ്പിച്ച റിപ്പോർട്ടിൽ കമ്മിറ്റി നൽകിയ പ്രധാന ശുപാർശകൾ:

  • ഇൻഷുറൻസ് മേഖലയിൽ സ്വകാര്യവ്യക്തികളെ\കമ്പനികളെ ഉൾപ്പെടുത്തുക.

  • ഇന്ത്യൻ പങ്കാളികളുമായുള്ള സംയുക്ത സംരംഭങ്ങളിലൂടെ,ഇൻഷുറൻസ് മേഖലയിലേക്ക് വിദേശ കമ്പനികളെ പ്രവേശിക്കാൻ അനുവദിക്കുക.

  • ഇൻഷുറൻസ് മേഖലയെ നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഒരു സ്വയംഭരണ സ്ഥാപനമായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (IRDA) രൂപീകരിക്കുക

Related Questions:

കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിലവില്‍ വന്നത് ഏത് വര്‍ഷം?
ഭാരതത്തിലെ ഏതൊരു പൗരനും ഏതെങ്കിലും വിദേശ രാഷ്ട്രത്തിൽ നിന്നും ഏതെങ്കിലും സ്ഥാനപ്പേര് സ്വീകരിക്കാൻ പാടുള്ളതല്ല ഏത് ആർട്ടിക്കിൾ നിർവചനമാണ്?
റിഫോംസ് കമ്മിഷണറായ ആദ്യത്തെ ഇന്ത്യക്കാരൻ?
ദേശിയ വനിതാ കമ്മിഷൻ്റെ പ്രവർത്തനങ്ങൾ ഇതിൽ വ്യക്തമാക്കിയിരിക്കുന്നു
2025 ജൂണിൽ 16ആം ധനകാര്യ കമ്മീഷനിൽ പാർട്ട് ടൈം അംഗമായി നിയമിക്കപെട്ടത്