Challenger App

No.1 PSC Learning App

1M+ Downloads
ഈജിപ്ത്തിനെ 'നൈലിൻ്റെ ദാനം' എന്ന് വിശേഷിപ്പിച്ചത് ആരാണ് :

Aഹെറോഡോട്ടസ്

Bറൗഫ് അബ്ബാസ്

Cവിൽ ഡ്യുറന്റ്

Dഇവരാരുമല്ല

Answer:

A. ഹെറോഡോട്ടസ്

Read Explanation:

നൈൽ നദി

  • പുരാതന ഈജിപ്ഷ്യൻ നാഗരികതയുടെ വികാസവും ഉപജീവനവുമായി ബന്ധപ്പെട്ട നദി
  • ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദി
  • ആഫ്രിക്കൻ  ഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തിലൂടെ ഒഴുകുന്ന നദി
  • 'നൈലിന്റെ ദാനം' എന്നാണ്‌ ഈജിപ്പ്‌ അറിയപ്പെടുന്നത്‌
  • ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹെറോഡൊട്ടസാണ് നൈൽ നദിയെ  ഇങ്ങനെ വിശേഷിപ്പിച്ചത്.
  • നൈൽനദിയുടെ എക്കൽ നിക്ഷേപഫലമായി രൂപപ്പെട്ട കറുത്ത ഫലഭൂയിഷ്ടമായ മണ്ണിലാണ് ഈജിപ്തുകാർ കൃഷി ചെയ്ത് കാർഷികസമൃദ്ധി നേടിയത്. 
  • പുരാതന ഈജിപ്തുകാർക്ക് നൈൽ ഒരു സുപ്രധാന ഗതാഗത മാർഗമായി കൂടി  വർത്തിച്ചു
  • നദിയിലെ ധാരാളമായ മത്സ്യ സമ്പത്ത് ,ഈജിപ്ഷ്യൻ ജനതയുടെ ഒരു പ്രധാന ഭക്ഷണ സ്രോതസ്സുമായിരുന്നു.

Related Questions:

താഴെ പറയുന്നവയിൽ ഏത് കാലത്താണ് ആദിമമനുഷ്യർ പരുക്കൻ കല്ലുകൊണ്ടുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്നത്?
താഴെ പറയുന്നവയിൽ ഏത് കാലത്താണ് ആദിമമനുഷ്യർ മൂർച്ചയേറിയതും മിനുസമുള്ളതും ആയിരുന്ന ആയുധങ്ങൾ ഉപയോഗിച്ചിരുന്നത്
താഴെ പറയുന്നവയിൽ ഏത് ശിലായുഗത്താണ് മനുഷ്യർ തീ ഉപയോഗിക്കാൻ തുടങ്ങിയത്.
കല്ലുകൊണ്ടും ചെമ്പുകൊണ്ടുമുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം ----എന്നറിയപ്പെടുന്നു.
മെസൊപ്പൊട്ടോമിയ ഇന്ന് ഏതു രാജ്യമാണ് ?