"ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ. ക്ഷണമെഴുന്നേൽപ്പിൻ, അനീതിയോടെതിർപ്പിൻ" - ആരുടെ വാക്കുകളാണിവ ?
Aശ്രീനാരായണഗുരു
Bവാഗ്ഭടാനന്ദൻ
Cവി.ടി. ഭട്ടതിരിപ്പാട്ന
Dചട്ടമ്പിസ്വാമികൾ
Answer:
B. വാഗ്ഭടാനന്ദൻ
Read Explanation:
വാഗ്ഭടാനന്ദൻ:
- ജനനം : 1885, ഏപ്രിൽ 27
- ജന്മസ്ഥലം : പാട്യം, കണ്ണൂർ
- ജന്മഗൃഹം : വയലേരി വീട്
- യഥാർത്ഥനാമം : വയലേരി കുഞ്ഞിക്കണ്ണൻ
- വാഗ്ഭടാനന്ദന്റെ ബാല്യകാലനാമം : കുഞ്ഞിക്കണ്ണൻ
- പിതാവ് : കോരൻ ഗുരുക്കൾ
- മാതാവ് : വയലേരി ചീരുവമ്മ
- വാഗ്ഭടാനന്ദന്റെ ഗുരു : ബ്രഹ്മാനന്ദ ശിവയോഗി
- അന്തരിച്ച വർഷം : 1939, ഒക്ടോബർ 29
- “വാഗ്ഭടാനന്ദൻ” എന്ന നാമം നൽകിയത് : ബ്രഹ്മാനന്ദ ശിവയോഗി
- ശ്രീനാരായണ ഗുരുവിന്റെ സമകാലീനനായിരുന്ന മലബാറിലെ നവോത്ഥാന നായകൻ
- കാലക്രമേണ ബ്രഹ്മാനന്ദ ശിവയോഗിയുടെ വിമർശകനായി മാറിയ നവോത്ഥാന നായകൻ
- “ബാലഗുരു” എന്നറിയപ്പെട്ട നവോത്ഥാന നായകൻ
- “മലബാറിലെ ശ്രീനാരായണ ഗുരു” എന്നറിയപ്പെടുന്ന വ്യക്തി
- “ആധ്യാത്മിക വാദികളിലെ വിപ്ലവകാരി” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
- “കർഷക തൊഴിലാളികളുടെ മിത്രം” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
- വാഗ്ഭടാനന്ദൻ ആത്മവിദ്യാസംഘം ആരംഭിച്ച വർഷം : 1917
- ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രം : അഭിനവ കേരളം
- അഭിനവ കേരളത്തിൽ വാഗ്ഭടാനന്ദൻ നൽകിയ മുദ്രാവാക്യം : ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ.
- വാഗ്ഭടാനന്ദൻന്റെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾക്ക് മാതൃകയായി തെരഞ്ഞെടുത്ത വ്യക്തി : രാജാറാം മോഹൻ റോയ്