പ്രസിദ്ധനായ കവിയും ആട്ടക്കഥാകൃത്തുമായ ഉണ്ണായിവാര്യരുടെ സ്മരണാർത്ഥം സ്ഥാപിച്ച കലാനിലയം തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് സ്ഥിതി ചെയ്യുന്നത്. കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം തുടങ്ങിയ ക്ലാസിക്കൽ കലാരൂപങ്ങൾക്ക് ഇവിടെ പരിശീലനം നൽകുന്നു. കേരളത്തിലെ പ്രധാനപ്പെട്ട സാംസ്കാരിക സ്ഥാപനങ്ങളിലൊന്നാണിത്.