Challenger App

No.1 PSC Learning App

1M+ Downloads

ഉത്തരമഹാസമതലത്തിനെക്കുറിച്ച് താഴെ തന്നിരിക്കുന്ന വിശേഷണങ്ങൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക:

1.'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന ഭൂപ്രദേശം.

2.'ഇന്ത്യൻ കാർഷികമേഖലയുടെ നട്ടെല്ല് 'എന്നറിയപ്പെടുന്നു.

3.'ഭാരതീയ സംസ്കാരത്തിന്റെ ഈറ്റിലം' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

Aഒന്നും രണ്ടും

Bഒന്നും മൂന്നും

Cരണ്ടും മൂന്നും

Dഒന്നും രണ്ടും മൂന്നും

Answer:

D. ഒന്നും രണ്ടും മൂന്നും

Read Explanation:

ഉത്തര മഹാസമതലം

  • ഹിമാലയത്തിനു തെക്കായും ഉപദ്വീപിയ പീഠഭൂമിക്ക് വടക്കായും സ്ഥിതി ചെയ്യുന്ന ഭൂപ്രദേശമാണ് ഉത്തര മഹാസമതലം.

  • ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കൽ സമതലമാണ് ഇത്.

  • സിന്ധു,ഗംഗ,ബ്രഹ്മപുത്ര നദികളുടേയും അവയുടെ പോഷക നദികളുടേയും അവസാദ നിക്ഷേപ ഫലമായിട്ടാണ് ഉത്തരമഹാസമതലം രൂപം കൊണ്ടത്.

  • പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, അസം, മധ്യ പ്രദേശ്, ത്രിപുര, രാജസ്ഥാനിലെ പ്രദേശങ്ങൾ എന്നിവ ഉത്തരമഹാസമതലത്തിൽ ഉൾപ്പെടുന്നു

  • ഉത്തരപർവത മേഖലയ്ക്കും ഉപദ്വീപീയ പീഠഭൂമിക്കും ഇടയിലുള്ള ഭൂപ്രകൃതി വിഭാഗം

  • ഉത്തരമഹാസമതലത്തിലെ പ്രധാന മണ്ണിനം - എക്കൽ മണ്ണ്

  • ഉത്തര മഹാസമതല പ്രദേശങ്ങളിൽ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണ് അറിയപ്പെടുന്നത് - ഖാദർ 

  • ഉത്തര മഹാസമതല പ്രദേശങ്ങളിൽ കാണപ്പെടുന്ന പഴക്കമേറിയ എക്കൽ നിക്ഷേപം - ഭംഗർ

വിശേഷണങ്ങൾ

  • ഇന്ത്യയുടെ ധാന്യപ്പുര

  • ഇന്ത്യൻ കാർഷികമേഖലയുടെ നട്ടെല്ല്

  • ഭാരതീയ സംസ്കാരത്തിന്റെ ഈറ്റിലം


Related Questions:

Which of the following statements best describes the geographical location of the Rajasthan Plain?

Identify the classification of Northern Plains from the hints given below?

1.The largest part of the northern plain

2.It lies above the flood plains of the rivers and presents a terrace like feature

3.Region contains calcareous deposits known as kankar

The important physical divisions of India formed by the rivers are :
"ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം" എന്നറിയപ്പെടുന്നത്?
Which of the following landforms are characteristic features of the mature stage of fluvial erosional and depositional processes in the alluvial plains?