ഉത്തരമഹാസമതലത്തിൽ സ്ഥിതി ചെയ്യാത്ത സംസ്ഥാനം ഏത് ?
Aമഹാരാഷ്ട്ര
Bപഞ്ചാബ്
Cപശ്ചിമ ബംഗാൾ
Dബീഹാർ
Answer:
A. മഹാരാഷ്ട്ര
Read Explanation:
ഉത്തരമഹാസമതലം
ഹിമാലയത്തിന് തെക്കും ഉപദ്വീപീയ പീഠഭൂമിക്ക് വടക്കായും സ്ഥിതി ചെയ്യുന്ന ഭൂപ്രദേശം
എക്കൽ മണ്ണാൽ സമ്പുഷ്ടമാണ് ഈ പ്രദേശം
സിന്ധു ,ഗംഗ ,ബ്രഹ്മപുത്ര നദികളുടേയും അവയുടെ പോഷക നദികളുടേയും അവസാദ നിക്ഷേപ ഫലമായി രൂപം കൊണ്ട സമതല പ്രദേശം
ഇന്ത്യയുടെ “ധാന്യപ്പുര” എന്നറിയപ്പെടുന്നു
'ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം ' എന്നറിയപ്പെടുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമി
ഉത്തരമഹാസമതലത്തിൽ ഉൾപ്പെടുന്ന പ്രധാന സംസ്ഥാനങ്ങൾ
പഞ്ചാബ്
ഹരിയാന
രാജസ്ഥാൻ
ഉത്തർപ്രദേശ്
ബീഹാർ
പശ്ചിമ ബംഗാൾ
അസം