ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് മധുരയിൽ നിന്നും ജാഥ നടത്തിയത് ആര് ?
Aഗണപതി കമ്മത്ത്
Bശിവരാജപാണ്ട്യൻ
Cകെ.കെ വാര്യർ
Dഎ.കെ.ജി
Answer:
B. ശിവരാജപാണ്ട്യൻ
Read Explanation:
ഉത്തരവാദ ഭരണ പ്രക്ഷോഭം
- ഉത്തരവാദ ഭരണത്തിനായുള്ള സമരം
- 1938-39 കാലഘട്ടത്തിൽ തിരുവിതാംകൂറിലും കൊച്ചിയിലും ആരംഭിച്ചു.
- തിരുവിതാംകൂറില്‍ ഉത്തരവാദ ഭരണ പ്രക്ഷോഭം നയിച്ച സംഘടന - തിരുവിതാംകൂർ സ്റ്റേറ്റ് കോണ്‍ഗ്രസ്സ്
- കൊച്ചിയില്‍ ഉത്തരവാദ ഭരണ പ്രക്ഷോഭത്തിനു വേണ്ടി നിലകൊണ്ട സംഘടനകള്‍ - കൊച്ചിന്‍ കോണ്‍ഗ്രസ്സ്, കൊച്ചി സ്റ്റേറ്റ് കോണ്‍ഗ്രസ്, കൊച്ചിരാജ്യ പ്രജാമണ്ഡലം
- ഉത്തരവാദ ഭരണ പ്രക്ഷോഭ കാലത്ത് നിരോധിച്ച സംഘടനകള്‍ - തിരുവിതാംകൂർ സ്റ്റേറ്റ് കോണ്‍ഗ്രസ്സ്, യൂത്ത് ലീഗ്
- ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജധാനി മാർച്ച് നയിച്ചത് - അക്കമ്മ ചെറിയാന്‍
- രാജധാനി മാർച്ച് തിരുവനന്തപുരത്തെ തമ്പാനൂര്‍ മുതല്‍ കവടിയാര്‍ വരെയായിരുന്നു
- ഉത്തരവാദ ഭരണ നിഷേധത്തിനും ദുര്‍ഭരണത്തിനുമെതിരെ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് ആവിഷ്ക്കരിച്ച പ്രക്ഷോഭ രീതി - നിയമലംഘനം
- നിയമലംഘനപ്രസ്ഥാനം ആരംഭിച്ചത് സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പദവിക്കു പകരം ഡിക്ടേറ്റര്‍ (സര്‍വാധിപതി) പദവി രൂപവല്‍ക്കരിച്ചു കൊണ്ടാണ്
- ആദ്യ ഡിക്ടേറ്റര്‍ - പട്ടം താണുപിള്ള
- പട്ടം താണുപിള്ളയെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് ഡിക്ടേറ്റര്‍ പദവി വഹിച്ച വ്യക്തി - എന്‍.കെ. പത്മനാഭപിള്ള (സ്വദേശാഭിമാനിയുടെ സഹോദരന്‍)
- 1938 ഓഗസ്റ്റില്‍ എന്‍.കെ. പത്മനാഭപിള്ളയെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഭവം - നെയ്യാറ്റിന്‍കര വെടിവയ്പ്പ്
- നെയ്യാറ്റിന്‍കര വെടിവയ്പ്പില്‍ രക്തസാക്ഷിയായ പ്രമുഖ വ്യക്തി - രാഘവന്‍
- കൊച്ചിയില്‍ ഉത്തരവാദ ഭരണ ദിനമായി കൊച്ചിരാജ്യ പ്രജാമണ്ഡലം ആചരിച്ചത് - 1946 ജൂലൈ 29
- കൊച്ചിയില്‍ ഉത്തരവാദ ഭരണ സര്‍ക്കാര്‍ രൂപം കൊണ്ട വര്‍ഷം - 1947 ആഗസ്സ് 14
ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് നടന്ന ജാഥകൾ -
(1) എ.കെ.ജിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ടു നിന്നും (ആലുവയില്‍ വച്ച് തടഞ്ഞ് അറസ്റ്റു ചെയ്തു)
(2) ശിവരാജപാണ്ഡ്യന്റെ നേതൃത്വത്തില്‍ മധുരയില്‍ നിന്നും (ചെങ്കോട്ടയില്‍ വച്ച് നടന്ന പോലീസ് മര്‍ദനത്തില്‍ ശിവരാജപാണ്ഡ്യന്‍ കൊല്ലപ്പെട്ടു),
(3) ഗണപതി കമ്മത്തിന്റെ നേതൃത്വത്തില്‍ തെക്കന്‍ കര്‍ണാടക ജാഥ,
(4) കെ.കെ.വാര്യരുടെ നേത്യത്വത്തില്‍ കൊച്ചിന്‍ ജാഥ