App Logo

No.1 PSC Learning App

1M+ Downloads
ഉത്തരാർദ്ധഗോളത്തിലും ദക്ഷിണാർദ്ധഗോളത്തിലും തുല്യ അളവിൽ സൂര്യപ്രകാശം ലഭിക്കുന്നത് :

Aസൂര്യൻ ഉത്തരായന രേഖയ്ക്ക് നേർമുകളിലായിരിക്കുമ്പോൾ

Bസൂര്യൻ ദക്ഷിണായന രേഖയ്ക്ക് നേർമുകളിലായിരിക്കുമ്പോൾ

Cസൂര്യൻ ഭൂമധ്യരേഖയ്ക്ക് നേർമുകളിലായിരിക്കുമ്പോൾ

Dഇവയൊന്നുമല്ല

Answer:

C. സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേർമുകളിലായിരിക്കുമ്പോൾ

Read Explanation:

  • സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേരേ മുകളിൽ ആയിരിക്കുമ്പോൾ ഉത്തരാർദ്ധഗോളത്തിലും ദക്ഷിണാർദ്ധഗോളത്തിലും തുല്യഅളവിൽ സൂര്യപ്രകാശം ലഭിക്കുന്നു.
  • പരിക്രമണ വേളയിൽ സൂര്യൻറെ ആപേക്ഷിക സ്ഥാനം മധ്യരേഖയ്ക്ക് നേർമുകളിൽ ആകുന്നത് മാർച്ച് 21 ,സെപ്റ്റംബർ 23 എന്നീ ദിനങ്ങളിൽ ആണ്.
  • അതുകൊണ്ടുതന്നെ ഈ ദിനങ്ങളിൽ രണ്ട് അർദ്ധ ഗോളങ്ങളിലും രാത്രിയുടെയും പകലിൻ്റെയും ദൈർഘ്യം തുല്യമായിരിക്കും.
  • ഈ ദിനങ്ങളെ സമരാത്ര ദിനങ്ങൾ അഥവാ വിഷുവങ്ങൾ എന്ന് വിളിക്കുന്നു.

Related Questions:

ശിലാമണ്ഡലഫലകങ്ങളുടെ ചലനത്തിന് കാരണമാകുന്നത് ?
താഴെ പറയുന്നവയിൽ 'ഡ്രംലിനുകൾ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
താഴെപ്പറയുന്നവയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രജലപ്രവാഹമേത് ?
ഏത് രേഖാംശത്തിലെ സമയമാണ് ഇന്ത്യയുടെ പൊതുവായ സമയമായി അംഗീകരിച്ചിട്ടുള്ളത്?
38 വർഷങ്ങൾക്ക് മുൻപ് പൊട്ടിത്തെറിക്കുകയും 25000 - ത്തോളം ആളുകളുടെ ജീവനെടുക്കുകയും ചെയ്ത ' നെവാഡോ ഡെൽ റൂയിസ് ' എന്ന അഗ്നിപർവ്വതം 2023 ൽ വീണ്ടും സജീവമായി . ഇത് ഏത് രാജ്യത്തിന്റെ ഭാഗമാണ് ?