Challenger App

No.1 PSC Learning App

1M+ Downloads
ഉദ്ഗ്രഥിത പഠന രീതിയെക്കുറിച്ചുള്ള ചിന്തയ്ക്ക് തുടക്കം കുറിച്ചത് ?

Aജോൺ ഡ്യൂയി

Bതോണ്ടെയ്ക്ക്

Cബ്ലും ഫീൽഡ്

Dറൂസ്സോ

Answer:

A. ജോൺ ഡ്യൂയി

Read Explanation:

 ഉദ്ഗ്രഥിത രീതി

  • പാഠ്യപദ്ധതിയിലെ ഉള്ളടക്കത്തെ വിവിധ വിഷയങ്ങളായി തിരിക്കാതെ സമഗ്രമായ അനുഭവങ്ങളായി അവതരിപ്പിക്കുന്ന രീതി - ഉദ്ഗ്രഥിത രീതി
  • ഒന്ന് രണ്ട് ക്ലാസുകളിൽ ഈ രീതി അവലംബിക്കുന്നു. 
  • പ്രീ പ്രൈമറി പാഠ്യപദ്ധതിയിൽ ഈ രീതി അവലംബിക്കുന്നു.
  • ജീവിതാനുഭവങ്ങൾ സമഗ്രമായതാണെന്നും വിഷയം തിരിച്ചല്ലെന്നും അതുകൊണ്ട് കുട്ടികൾക്ക് ഏറ്റവും സ്വാഭാവികമായി അനുഭവപ്പെടുന്നത് ഈ രീതിയാണെന്നും ആധുനിക മനശ്ശാസ്ത്രവും ദർശനങ്ങളും അഭിപ്രായപ്പെടുന്നു.
  • മഴ, ഉത്സവം, യാത്ര തുടങ്ങിയ കുട്ടികളുടെ ജീവിതപരിസര അനുഭവങ്ങളെ സമഗ്രമായി അവതരിപ്പിക്കുകയും അതിൽ നിന്ന് ഗണിതം, ഭാഷ, പരിസരപഠനം, കല-കായിക-പ്രവൃത്തിപരിചയ പഠനം എന്നിവയുമായി ബന്ധപ്പെട്ട ധാരണകളും ശേഷികളും നൈപുണികളും സ്വാംശീകരിക്കാൻ അവസരമൊരുക്കുന്ന പാഠ്യപദ്ധതി - ഉദ്ഗ്രഥിത പാഠ്യപദ്ധതി
  • ഉദ്ഗ്രഥിത പഠനത്തിലൂടെ ജീവിതാനുഭവങ്ങൾക്ക് സമാനമായ രീതിയിലുള്ള സമഗ്രമായ പഠനാനുഭവങ്ങൾ കുട്ടിയിൽ സ്വാഭാവിക പഠനത്തിനുള്ള സാഹചര്യമൊരുക്കുന്നു.

Related Questions:

സങ്കലിത വിദ്യാഭ്യാസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?

  1. കുട്ടിയുടെ കഴിവുകൾ, പരിമിതികൾ എന്നിവ പരിഗണിച്ച് റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ ക്ലാസ് ടീച്ചർ പഠിപ്പിക്കുന്നു
  2. പ്രത്യേക സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നു
  3. അയൽപക്ക സ്കൂളിൽ യാതൊരു വേർതിരിവുമില്ലാതെ പഠിപ്പിക്കുന്നു
  4. റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ പ്രത്യേക ക്ലാസ് മുറിയിൽ ഇരുത്തി പഠിപ്പി ക്കുന്നു
    ലീപ്സിംഗിൽ ആദ്യത്തെ മനശാസ്ത്ര ലബോറട്ടറി തുറന്നത് എന്നാണ് ?
    പ്രതിഭാധനനായ ഒരു കുട്ടിയെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ രീതി ?
    It is the ability to deal with the new problems and situations in life is called---------
    കുട്ടികളിൽ കാണുന്ന സാമൂഹികപരമായി ആശ്വാസകരം അല്ലാത്ത ഒരു സ്വഭാവ സവിശേഷതയാണ് ?