ഉപദ്വീപീയ പീഠഭൂമിയുടെ പടിഞ്ഞാറേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മലനിരയേത് :
Aരാജ്മഹൽ കുന്നുകൾ
Bഏലമലകൾ
Cഡൽഹി മലനിര
Dഗിർ മലനിര
Answer:
D. ഗിർ മലനിര
Read Explanation:
ഉപദ്വീപീയ പീഠഭൂമി
നദീ സമതലങ്ങളിൽ നിന്നും 150 മീറ്റർ മുതൽ 600-900 മീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉപ ദ്വീപീയപീഠഭൂമി ക്രമരഹിതമായ ത്രികോണ ആകൃതിയിലുള്ള ഭൂഭാഗമാണ്.
വടക്ക് പടിഞ്ഞാറ് ഡൽഹിമല നിര (അരാവലി തുടർച്ച), കിഴക്ക് രാജ്മഹൽ കുന്നുകൾ, പടിഞ്ഞാറ് ഗിർ മലനിര, തെക്ക് ഏലമലകൾ എന്നിവയാണ് ഉപദ്വീപിയ പീഠഭൂമിയുടെ അതിർത്തികൾ.
ഷില്ലോങ്, കർബി അലോങ് പീഠഭൂമി എന്നിവ ഉപദ്വീപിയ പീഠഭൂമിയുടെ ഒരു വടക്കു കിഴക്കേ തുടർച്ചയായി കാണപ്പെടുന്നു.
ഹസാരിബാഗ് പീഠഭൂമി, പലാമു പീഠഭൂമി, റാഞ്ചി പീഠഭൂമി, മാൾവ പീഠഭൂമി, കോയമ്പത്തൂർ പീഠഭൂമി, കർണാടക പീഠഭൂമി എന്നിങ്ങനെ തട്ടുതട്ടായുളള പീഠഭൂമികളുടെ നിരകൾ അട ങ്ങിയതാണ് ഇന്ത്യൻ ഉപദ്വീപ്