App Logo

No.1 PSC Learning App

1M+ Downloads
ഉപധ്രുവീയ ന്യൂനമർദ്ദമേഖലകളുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രഭാവം :

Aതാപീയ വിതരണം

Bആഗോള വാതകചംക്രമണം

Cകൊറിയോലിസ് ബലം

Dഭൗമോപരിതലത്തിലെ കാന്തികക്ഷേത്രം

Answer:

C. കൊറിയോലിസ് ബലം

Read Explanation:

ആഗോള മർദ്ദമേഖലകൾ (Global Pressure Belts)

  • ഭൂമിയിൽ ഒരേ അന്തരീക്ഷമർദ്ദം അനുഭവപ്പെടുന്ന അക്ഷാംശ മേഖലകൾ അറിയപ്പെടുന്നത് ആഗോള മർദ്ദമേഖലകൾ (Global pressure belts).

ഉപധ്രുവീയ ന്യൂനമർദ്ദ മേഖല (Subpolar Low Pressure Belt)

  • ഭൂമധ്യരേഖയ്ക്ക് 60° വടക്കും 60° തെക്കും അക്ഷാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന മർദ്ദമേഖലകൾ

  • ധ്രുവത്തിനോട് ഏറെ അടുത്തായതിനാൽ ഈ മേഖലയിൽ വായുവിന് തണുപ്പ് കൂടുതലാണ്.

  • തണുത്തവായു ഭൂമിയോട് ചേർന്ന് നിലകൊള്ളുമെങ്കിലും ഭൂമിയുടെ ഭ്രമണം മൂലം ഈ വായു ശക്തമായി ചുഴറ്റി എറിയപ്പെടുന്നു.

  • ഇതുമൂലം ഉപധ്രുവീയ മേഖലയിൽ സദാ ന്യൂനമർദ്ദത്തിന് കാരണമാകുന്നു.

  • ഉപധ്രുവീയ ന്യൂനമർദ്ദമേഖലകളുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രഭാവം കൊറിയോലിസ് ബലം.


Related Questions:

Glass panes have the capacity to allow insolation to pass through. By preventing the terrestrial radiations, the temperature required for the growth of plants is retained inside glass constructions. Such buildings are called :

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ട്രോപ്പോസ്ഫിയറിന് തൊട്ടുമുകളിലുള്ള അന്തരീക്ഷപാളിയാണ് മിസോസ്ഫിയർ . 
  2. സ്ട്രാറ്റോസ്ഫിയർ ഭൗമോപരിതലത്തിൽ നിന്ന് ശരാശരി 50 കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്നു. 
  3. അന്തരീക്ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാളിയായ ഓസോൺ പാളി സ്ട്രാറ്റോസ്ഫിയറിലാണ്. 
    തൂവൽ രൂപത്തിൽ കാണപ്പെടുന്ന മേഘങ്ങളെ പറയുന്ന പേര് എന്ത് ?

    താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മേഘമേതെന്ന് തിരിച്ചറിയുക :

    • 8000 മീറ്റർ മുതൽ 12000 മീറ്റർവരെ ഉയരത്തിൽ രൂപപ്പെടുന്നു. 

    • നേർത്ത തൂവലുകൾക്ക് സമാനമായി കാണപ്പെടുന്ന മേഘങ്ങളാണിത്. 

    • എല്ലായ്പ്പോഴും ഇവയ്ക്ക് വെളുപ്പു നിറമായിരിക്കും.

    അന്തരീക്ഷ വായുവിന്റെ 97 ശതമാനത്തോളം സ്ഥിതി ചെയ്യുന്നത് ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം എത്ര കിലോമീറ്റർ വരെ ഉയരത്തിലാണ് ?