Challenger App

No.1 PSC Learning App

1M+ Downloads
ഉപധ്രുവീയ ന്യൂനമർദ്ദമേഖലകളുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രഭാവം :

Aതാപീയ വിതരണം

Bആഗോള വാതകചംക്രമണം

Cകൊറിയോലിസ് ബലം

Dഭൗമോപരിതലത്തിലെ കാന്തികക്ഷേത്രം

Answer:

C. കൊറിയോലിസ് ബലം

Read Explanation:

ആഗോള മർദ്ദമേഖലകൾ (Global Pressure Belts)

  • ഭൂമിയിൽ ഒരേ അന്തരീക്ഷമർദ്ദം അനുഭവപ്പെടുന്ന അക്ഷാംശ മേഖലകൾ അറിയപ്പെടുന്നത് ആഗോള മർദ്ദമേഖലകൾ (Global pressure belts).

ഉപധ്രുവീയ ന്യൂനമർദ്ദ മേഖല (Subpolar Low Pressure Belt)

  • ഭൂമധ്യരേഖയ്ക്ക് 60° വടക്കും 60° തെക്കും അക്ഷാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന മർദ്ദമേഖലകൾ

  • ധ്രുവത്തിനോട് ഏറെ അടുത്തായതിനാൽ ഈ മേഖലയിൽ വായുവിന് തണുപ്പ് കൂടുതലാണ്.

  • തണുത്തവായു ഭൂമിയോട് ചേർന്ന് നിലകൊള്ളുമെങ്കിലും ഭൂമിയുടെ ഭ്രമണം മൂലം ഈ വായു ശക്തമായി ചുഴറ്റി എറിയപ്പെടുന്നു.

  • ഇതുമൂലം ഉപധ്രുവീയ മേഖലയിൽ സദാ ന്യൂനമർദ്ദത്തിന് കാരണമാകുന്നു.

  • ഉപധ്രുവീയ ന്യൂനമർദ്ദമേഖലകളുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രഭാവം കൊറിയോലിസ് ബലം.


Related Questions:

കൊമേഴ്സ്യൽ ജെറ്റ് വിമാനങ്ങൾ പറക്കുന്ന അന്തരീക്ഷ പാളി?
ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും അളക്കുന്ന ഉപകരണം :

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മേഘമേതെന്ന് തിരിച്ചറിയുക :

  • 8000 മീറ്റർ മുതൽ 12000 മീറ്റർവരെ ഉയരത്തിൽ രൂപപ്പെടുന്നു. 

  • നേർത്ത തൂവലുകൾക്ക് സമാനമായി കാണപ്പെടുന്ന മേഘങ്ങളാണിത്. 

  • എല്ലായ്പ്പോഴും ഇവയ്ക്ക് വെളുപ്പു നിറമായിരിക്കും.

Arrange the following atmospheric components in order from most abundant to least abundant. 1. Argon 2. Nitrogen 3. Carbon dioxide 4. Oxygen
"ഉൽക്കാവർഷ പ്രദേശം" എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏതാണ് ?