Challenger App

No.1 PSC Learning App

1M+ Downloads
ഉപോഷ്ണ ഉച്ചമർദമേഖലയിൽ നിന്നും വീശി ഉയരുന്ന ചൂടുവായുവും ധ്രുവങ്ങളിൽ നിന്നും വീശി താഴുന്ന ശീത വായുവും മധ്യഅക്ഷാംശമേഖലയിൽ സൃഷ്‌ടിക്കുന്ന ചംക്രമണമാണ് :

Aഹാഡ്ലി സെൽ

Bധ്രുവീയ സെൽ

Cഫെറൽ സെൽ

Dജെറ്റ് പ്രവാഹം

Answer:

C. ഫെറൽ സെൽ

Read Explanation:

അന്തരീക്ഷത്തിൻ്റെ പൊതുചംക്രമണം

  • ആഗോളവാതകങ്ങളുടെ സഞ്ചാരക്രമമാണ് അന്തരീക്ഷ പൊതുസംക്രമണം (Atmospheric Circulation).

  • ഭൗമോപരിതലത്തിൽ നിന്നും മുകളിലേക്കും തിരികെയുമുള്ള വായുവിന്റെ ചാക്രികഗതിയെ ചംക്രമണ കോശങ്ങൾ (Cells) എന്നുവിളിക്കുന്നു.

ആഗോളവാതകങ്ങളുടെ ക്രമം ആശ്രയിച്ചിരിക്കുന്ന ഘടകങ്ങൾ :

  • വിവിധ അക്ഷാംശങ്ങളിൽ അന്തരീക്ഷം ചൂടുപിടിക്കുന്നതിലെ ഏറ്റക്കുറച്ചിൽ 

  • മർദമേഖലകളുടെ ആവിർഭാവം 

  • സൂര്യൻ്റെ ആപേക്ഷികമാറ്റത്തിനനുസരിച്ച് മർദമേഖലകൾക്കുണ്ടാകുന്ന സ്ഥാനമാറ്റം 

  • വൻകരകളുടെയും സമുദ്രങ്ങളുടെയും വിതരണം 

  • ഭൂമിയുടെ ഭ്രമണം

  • ഉഷ്ണമേഖലയിലെ ചംക്രമണകോശം അറിയപ്പെടുന്നത് ഹാഡ്‌ലി ചംക്രമണകോശം (Hadley Cells)

  • മധ്യമേഖലയിലേയ്ക്ക് വീശുന്ന വാണിജ്യവാതങ്ങൾ ഡോൾഡ്രമ്മിലെത്തി മുകളിലേയ്ക്ക് ഉയരുകയും ഉയർന്ന വിതാനങ്ങളിലൂടെ ഇരുവശവുമുള്ള 30° അക്ഷാംശങ്ങളിലേക്ക് ചെന്ന് തണുത്ത് ഊർന്നിറങ്ങുകയും ചെയ്യുന്നതിൻ്റെ ഒരു ഭാഗം വീണ്ടും വാണിജ്യവാതങ്ങളായി ഭൂമധ്യരേഖയെ ലക്ഷ്യമാക്കി വീശുന്നു. 

  • ഉഷ്ണമേഖലയിലെ ഈ വായുചംക്രമണങ്ങളാണ് ഹാഡ്‌ലി സെൽ.

  • ഉപോഷ്ണ ഉച്ചമർദമേഖലയിൽ നിന്നും വീശി ഉയരുന്ന ചൂടുവായുവും ധ്രുവങ്ങളിൽ നിന്നും വീശി താഴുന്ന ശീത വായുവും മധ്യഅക്ഷാംശമേഖലയിൽ സൃഷ്‌ടിക്കുന്ന ചംക്രമണമാണ് ഫെറൽ സെൽ (Ferrel Cell)

  • ഭൗമോപരിതലത്തിൽ ഈ കാറ്റിനെ പശ്ചിമവാതമെന്ന് വിളിക്കുന്നു.

  • ധ്രുവപ്രദേശങ്ങളിൽ താഴ്ന്നിറങ്ങുന്ന തണുത്തുറഞ്ഞ സാന്ദ്രത കൂടിയ വായു മധ്യ അക്ഷാംശപ്രദേശത്തിലേക്ക് ധ്രുവീയപൂർവവാതങ്ങളായി (Easterly winds) വീശുന്നു. ഇതാണ് ധ്രുവീയചംക്രമണകോശം (Polar Cell).

  • മൂന്ന് ചംക്രമണകോശങ്ങളും ചേർന്ന് അന്തരീക്ഷത്തിന്റെ പൊതുചംക്രമണക്രമം നിശ്ചയിക്കുന്നു.



Related Questions:

താഴ്‌വരക്കാറ്റ് വീശുന്നത് ?
2024 ആഗസ്റ്റിൽ അറബിക്കടലിൽ ഗുജറാത്ത് തീരത്ത് രൂപപ്പെട്ട ചുഴലിക്കാറ്റ് ?
അന്തരീക്ഷത്തിന്റെ ഒരു ഭാഗത്ത് കുറഞ്ഞ മർദ്ദവും അതിന് ചുറ്റും ഉയർന്ന മർദ്ദവും അനുഭവപ്പെടുമ്പോൾ കുറഞ്ഞ മർദ്ദ കേന്ദ്രത്തിലേക്ക് ചുറ്റും നിന്ന് വീശുന്ന അതിശക്തമായ കാറ്റ് അറിയപ്പെടുന്നത് :
ആഗോളവാതങ്ങൾ പ്രധാനമായും എത്ര തരം ?
ഹാഡ്‌ലി സെൽ ഏതു വാതങ്ങളുടെ പരിവൃത്തിയാണ് ?