Challenger App

No.1 PSC Learning App

1M+ Downloads
ഉഭയദിശാ പ്രവർത്തനങ്ങളിൽ ഉൽപ്രേരകങ്ങളുടെ സാന്നിദ്ധ്യം മൂലം പുരോ പാശ്ചാത് പ്രവർത്തനങ്ങളുടെ വേഗതക്ക് എന്തു സംഭവിക്കുന്നു ?

Aവർദ്ധിക്കുന്നു

Bകുറയുന്നു

Cഒന്നും സംഭവിക്കുന്നില്ല

Dഇതൊന്നുമല്ല

Answer:

A. വർദ്ധിക്കുന്നു

Read Explanation:

  • ഉഭയദിശാപ്രവർത്തനങ്ങൾ - ഇരു ദിശകളിലേക്കും നടക്കുന്ന രാസപ്രവർത്തനങ്ങൾ 

  • പുരോ പ്രവർത്തനം - ഉഭയദിശാപ്രവർത്തനത്തിൽ അഭികാരകങ്ങൾ ഉൽപ്പന്നങ്ങളായി മാറുന്ന പ്രവർത്തനം 

  • പശ്ചാത്പ്രവർത്തനം - ഉൽപ്പന്നങ്ങൾ അഭികാരകങ്ങളായി മാറുന്ന പ്രവർത്തനം 

  • ഉൽപ്രേരകം - സ്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയമാകാതെ ഒരു രാസപ്രവർത്തനത്തിന്റെ നിരക്ക് വ്യത്യാസപ്പെടുത്തുവാൻ കഴിവുള്ള പദാർതഥം 

  • പോസിറ്റീവ് ഉൽപ്രേരകം - രാസപ്രവർത്തനത്തിന്റെ വേഗത വർദ്ധിപ്പിക്കുന്ന ഉൽപ്രേരകം

  • നെഗറ്റീവ് ഉൽപ്രേരകം -  രാസപ്രവർത്തനത്തിന്റെ വേഗത കുറയ്ക്കുന്ന ഉൽപ്രേരകം

  • ഒരു ഉഭയദിശാ രാസപ്രവർത്തനത്തിന്റെ സംതുലന സ്ഥിരാങ്കത്തിന് മാറ്റം വരുത്താതെ വേഗത്തിൽ സംതുലനാവസ്ഥ കൈവരിക്കാൻ ഉൽപ്രേരകം സഹായിക്കുന്നു 

  • ഉൽപ്രേരകം പുരോ പ്രവർത്തനത്തിന്റെയും പശ്ചാത് പ്രവർത്തനത്തിന്റെയും ഒരേ നിരക്കിൽ ഉൽപ്രേരണം ചെയ്യുന്നതിനാൽ സന്തുലനാവസ്ഥയ്ക്ക് മാറ്റമില്ലാതെ തന്നെ വളരെ വേഗം ആ അവസ്ഥയിലേക്ക് എത്തിച്ചേരുന്നു 

Related Questions:

അമോണിയം ക്ലോറൈഡിലേക്ക് കാത്സ്യം ഹൈഡ്രോക്സൈഡ് ചേർത്താൽ ലഭിക്കുന്നത് ?
സസ്യങ്ങളുടെ വളർച്ചക്കാവശ്യമായ നൈട്രജൻ വളങ്ങളുടെ നിർമാണത്തിന് വേണ്ട പ്രധാന അസംസ്കൃത വസ്തു ഏതാണ് ?
അമോണിയ വാതകത്തിന് അസിഡിക് സ്വഭാവമാണോ ബേസിക് സ്വഭാവമാണോ ?
അമോണിയ ഉൽപ്പന്നമായി വരുന്ന ഒരു സംതുലിത വ്യൂഹത്തിൽ, അമോണിയ നീക്കം ചെയ്യുമ്പോൾ ഉൽപ്പന്നത്തിന്റെ ഗാഢതയിലെ വ്യത്യാസം ?
ഒരു അഭികാര തന്മാത്രകൾക്ക് രാസപ്രവർത്തനത്തിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ അളവ് ഗതികോർജ്ജമാണ് ?