Challenger App

No.1 PSC Learning App

1M+ Downloads
ഉയർന്ന നിരപ്പിലുള്ള ഒരു പാത്രത്തിൽ നിന്ന് ദ്രാവകം മറ്റൊന്നിലേക്ക് മാറ്റുന്നതിനായി ഒരു ട്യൂബിന്റെ ഒരറ്റം വെള്ളത്തിൽ താഴ്ത്തി വെയക്കുകയും, സ്വതന്ത്രമായ മറ്റേ അറ്റം, മാറ്റേണ്ട പാത്രത്തിൽ വയ്ക്കുകയും ചെയ്യുന്നു. കുഴലിന്റെ അഗ്രത്തിൽ വായ അമർത്തി ഉള്ളിലെ വായു വലിച്ച ശേഷം, ചെറിയ പാത്രത്തിലേക്കു വെയ്ക്കുമ്പോൾ, വെള്ളം പാത്രത്തിൽ നിറയുന്നത് എന്ത് കൊണ്ട് ?

Aട്യൂബിന്റെ ഉള്ളിൽ മർദ്ദം കൂടുന്നത് കൊണ്ട്

Bട്യൂബിന്റെ ഉള്ളിലെ താപ വ്യത്യാസം കൊണ്ട്

Cട്യൂബിന്റെ ഉൾവശം നനയുന്നത് കൊണ്ട്

Dട്യൂബിന്റെ ഉള്ളിൽ മർദ്ദം കുറയുന്നത് കൊണ്ട്

Answer:

D. ട്യൂബിന്റെ ഉള്ളിൽ മർദ്ദം കുറയുന്നത് കൊണ്ട്

Read Explanation:

Note:

          ഉയർന്ന നിരപ്പിലുള്ള ഒരു പാത്രത്തിൽ നിന്ന് ദ്രാവകം മറ്റൊന്നിലേക്ക് മാറ്റുന്നതിനായി ഒരു ട്യൂബിന്റെ ഒരറ്റം വെള്ളത്തിൽ താഴ്ത്തി വെയക്കുകയും, സ്വതന്ത്രമായ മറ്റേ അറ്റം, മാറ്റേണ്ട പാത്രത്തിൽ വയ്ക്കുകയും ചെയ്യുന്നു. എന്നാൽ, വെള്ളം പാത്രത്തിൽ നിറയുന്നില്ല.

          കുഴലിന്റെ അഗ്രത്തിൽ വായ അമർത്തി ഉള്ളിലെ വായു വലിച്ച ശേഷം മാത്രമേ, ചെറിയ പാത്രത്തിലേക്കു വെള്ളം നിറയുന്നുള്ളു. കാരണം, 

  • കുഴലിലെ വായു വലിച്ച് നീക്കം ചെയ്യുമ്പോൾ അതിനുള്ളിലെ മർദം കുറയുന്നു.
  • അതിനാൽ അന്തരീക്ഷവായു ജലത്തിലൂടെ വന്ന് കുഴലിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നു.
  • അപ്പോൾ തടസ്സമായി നിൽക്കുന്ന ജലത്തെ കൂടി കുഴലിലൂടെ തള്ളിക്കൊണ്ടു വരുന്നു.
  • ഇതിന്റെ ഫലമായി വലിയ പാത്രത്തിലെ ജലം, തുടർച്ചയായി താഴെയുള്ള ചെറിയ പാത്രത്തിലേക്കൊഴുകുന്നു.

 


Related Questions:

അന്തരീക്ഷമർദ്ദം അളക്കാനുള്ള ഉപകരണം ?
സുഷിരങ്ങൾ ഇട്ട കുപ്പിയിലെ ജലനിരപ്പ് താഴുമ്പോൾ, സുഷിരങ്ങൾ വഴിയുള്ള ജലത്തിന്റെ പ്രവാഹത്തിലെ വ്യത്യാസം എന്താണ് ?
പൈപ്പിലൂടെ വെള്ളം ഒഴിക്കുമ്പോൾ, പി.വി.സി. പൈപ്പിൽ ഘടിപ്പിച്ച ബലൂൺ വീർക്കുന്നത് എന്ത് കൊണ്ടാണ് ?
വായു വേഗത്തിൽ ചലിക്കുമ്പോൾ മർദം കുറയുന്നു. ഈ തത്ത്വം അറിയപ്പെടുന്നത് ---- ?
വെള്ളം എല്ലായ്പ്പോഴും ഉയർന്ന നിരപ്പിൽ നിന്ന് താഴ്ന്ന നിരത്തേക്ക് ഒഴുകുന്നത് എന്തുകൊണ്ട്?