ഉഷ്ണമേഖല പ്രദേശങ്ങളിൽ പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ വേനൽക്കാലത്ത് വീശുന്ന പ്രാദേശിക കാറ്റായ "ലു (Loo) ഉണ്ടാകുന്നത് -------പ്രക്രിയയിലൂടെയാണ്
Aസംവഹനം
Bസംനയനം
Cഅഭിവഹനം
Dസൗരവികിരണം
Answer:
C. അഭിവഹനം
Read Explanation:
അഭിവഹനം (Advection)
തിരശ്ചീനതലത്തിലുള്ള വായുവിന്റെ ചലനത്തിലൂടെ താപം കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയയെയാണ് അഭിവഹനം എന്നു വിളിക്കുന്നത്.
വായുവിന്റെ ലംബചലനത്തേക്കാൾ പ്രധാനപ്പെട്ടതാണ് തിരശ്ചീനചലനം.
മധ്യ അക്ഷാംശപ്രദേശങ്ങളിലെ ദൈനംദിന കാലാവസ്ഥയിൽ രാത്രിയും പകലുമുള്ള താപവ്യത്യാസത്തിനു കാരണമാകുന്നത് അഭിവഹനമാണ്.
ഉഷ്ണമേഖല പ്രദേശങ്ങളിൽ പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ വേനൽക്കാലത്ത് വീശുന്ന പ്രാദേശിക കാറ്റായ "ലു (Loo) ഉണ്ടാകുന്നത് ഈ പ്രക്രിയയിലൂടെയാണ്