Challenger App

No.1 PSC Learning App

1M+ Downloads
ഉൾക്കാഴ്ചാ സിദ്ധാന്തത്തെ സ്വാധീനിക്കുന്ന ഘടകം :

Aപരിസ്ഥിതി

Bചേഷ്ടകൾ

Cഅഭിലാഷതലം

Dഅഭിപ്രേരണ

Answer:

A. പരിസ്ഥിതി

Read Explanation:

ഗസ്റ്റാൾട്ട് മനഃശാസ്ത്രം:

  • വ്യവഹാരവാദത്തെ പിൻതള്ളി നിലവിൽ വന്ന മനഃശാസ്ത്രമാണ് ഗസ്റ്റാൾട്ട് മനഃശാസ്ത്രം.
  • സമഗ്രതയ്ക്ക് പ്രാധാന്യം നൽകുന്നതാണ് ഗസ്റ്റാൾട്ട് സിദ്ധാന്തം.

 

അന്തർദൃഷ്ടി പഠനം (Insightful Learning):

  • പഠന പ്രവർത്തനം തയാറാക്കുമ്പോൾ പഠന സന്ദർഭങ്ങളെയും, പഠനാനുഭവങ്ങളെയും, സമഗ്ര രൂപത്തിൽ തയ്യാറാക്കേണ്ടതാണെന്ന് ഗസ്റ്റാൾട്ട് മനഃശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
  • ഇത്തരത്തിലുള്ള പഠനത്തിന് ഉൾക്കാഴ്ച (അന്തർദൃഷ്ടി) (Insight) എന്ന് കോഹ്ളർ പേര് നൽകി.
  • ഏറ്റവും ഉയർന്ന പഠനം നടക്കുന്നത് അന്തർദൃഷ്ടി പഠനത്തിലൂടെയാണെന്നും, അന്തർദൃഷ്ടി പഠനത്തിലൂടെ ഒരു പഠന സന്ദർഭത്തിന്റെ നിർദ്ധാരണം പെട്ടെന്ന് സാധ്യമാകുന്നുവെന്നും കോഹ്ളർ വാദിച്ചു.
  • പഠന സന്ദർഭത്തെ സമഗ്രമായി കണ്ട് നിരീക്ഷിച്ച് ഉൾക്കാഴ്ചയുടെ അടിസ്ഥാനത്തിൽ, പ്രശ്നപരിഹാരം (പഠനം) നടക്കുന്നു എന്നതാണ് അന്തർദൃഷ്ടി പഠനം.

അന്തർദൃഷ്ടി പഠനത്തിലെ ഘട്ടങ്ങൾ:

  1. സമഗവീക്ഷണം (Surveying the Whole field)
  2. പൂർവാനുഭവ സമന്വയം (Organising Previous Experience)
  3. അംശങ്ങളും പൂർണവും തമ്മിലുള്ള ബന്ധസ്ഥാപനം (Establishing Relations with the parts and the whole)
  4. ദൃശ്യക്ഷേത്രത്തിന്റെ പുനഃസംഘടന (Re-structuring of the perceptual field)
  5. പെട്ടെന്നുള്ള പ്രശ്നപരിഹാരം (Sudden grasp of the solution of the problem)

 

അന്തർദൃഷ്ടിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ:

  1. അന്തർദൃഷ്ടി, പ്രശ്ന സന്ദർഭത്തിന്റെ ക്രമീകരണ രീതിയെ ആശ്രയിച്ചിരിക്കുന്നു.
  2. ഒരിക്കൽ അന്തർദൃഷ്ടി സംഭവിച്ചാൽ, അത് ശരിയായ രീതിയിൽ ആവർത്തിക്കാൻ കഴിയും.
  3. അന്തർദൃഷ്ടി പഠനം പഠിതാവിന്റെ സാമാന്യ ബുദ്ധി ശക്തിയെ ആശ്രയിച്ചാണ്.
  4. അന്തർദൃഷ്ടി പഠനത്തിലും ശ്രമ-പരാജയം സംഭവിക്കുന്നു, എന്നിരുന്നാലും അത് ദീർഘനേരം നീണ്ട് നിൽക്കുന്നില്ല.

 


Related Questions:

A parent always punishes his son without any basic reasons whenever he returns home from the work place. This lead the child to fear him and developed anxiety reactions at the time of arrival of the parent. This is a direct case of
സാമൂഹിക പഠന സിദ്ധാന്തം ആവിഷ്കരിച്ചത് ?
Hypothetico deductive reasoning is associated with the contribution of :
What type of factor is motivation?
From which Latin word is 'Motivation' primarily derived?