ഊനഭംഗം നടക്കുന്നതിന് മുൻപായി മനുഷ്യനിലെ ബീജോൽപ്പാദകകോശത്തിൽ എത്ര ക്രോമസോമുകളാണുണ്ടായിരിക്കുക?
A23
B46
C69
D92
Answer:
B. 46
Read Explanation:
ഊനഭംഗം (Meiosis)
- ബീജകോശങ്ങൾ രൂപപ്പെടുന്ന കോശവിഭജനരീതിയാണ് ഊനഭംഗം.
- ലൈംഗികാവയവങ്ങളിലെ ബീജോൽപ്പാദകകോശങ്ങളിലാണ് ഊനഭംഗം നടക്കുന്നത്.
- 46 ക്രോമസോമുകളുള്ള മനുഷ്യനിലെ ബീജോൽപ്പാദകകോശം തുടർച്ചയായി രണ്ടുതവണ വിഭജിക്കുന്നു.
- ഊനഭംഗത്തിലെ ഈ വിഭജനങ്ങൾ യഥാക്രമം ഊനഭംഗം I, ഊനഭംഗം II എന്നറിയപ്പെടുന്നു.
- ഊനഭംഗം I ൽ ക്രോമസോം സംഖ്യ പകുതിയാകുന്നു. തത്‌ഫലമായി 23 ക്രോമ സോമുകൾ വീതമുള്ള രണ്ട് പുത്രികാകോശങ്ങളുണ്ടാകുന്നു.
- ഊനഭംഗം II ൽ ഓരോ പുത്രികാകോശവും വീണ്ടും വിഭജിക്കുന്നു.
- ഊനഭംഗം II ക്രമഭംഗത്തിന് സമാനമാണ്. ഈ വിഭജനത്തിൽ ക്രോമസോം സംഖ്യയ്ക്ക് വ്യത്യാസമുണ്ടാകുന്നില്ല.
- പുരുഷനിൽ ഊനഭംഗത്തിൻ്റെ ഫലമായി ഒരു ബീജോൽപ്പാദകകോശത്തിൽ നിന്ന് 23 ക്രോമസോമുകളുള്ള നാല് പുംബീജങ്ങൾ ഉണ്ടാകുന്നു.
- എന്നാൽ സ്ത്രീകളിൽ ഒരു ബീജോൽപ്പാദകകോശത്തിൽ നിന്ന് ഒരു അണ്ഡം മാത്രമേ രൂപപ്പെടുന്നുള്ളൂ.
- ലൈംഗിക പ്രത്യുൽപ്പാദനം നടക്കുന്ന ജീവികളിൽ എത്ര തലമുറകൾ കഴിഞ്ഞാലും ക്രോമസോം സംഖ്യ സ്ഥിരമായി നിലനിർത്തപ്പെടുന്നത് ഊനഭംഗത്തിലൂടെയാണ്.