Challenger App

No.1 PSC Learning App

1M+ Downloads

ഋഗ്വേദകാലത്തിനുശേഷം പില്ക്കാലത്തുണ്ടായ മുഖ്യ നാണയം ഏത്

  1. ശതമാനം
  2. കൃഷ്ണലം

    Aഇവയെല്ലാം

    Bii മാത്രം

    Ci മാത്രം

    Dഇവയൊന്നുമല്ല

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ഋഗ്വേദകാലത്തിനുശേഷം പില്ക്കാലത്തുണ്ടായ മാറ്റങ്ങൾ

    • ഋഗ്വേദകാലത്തിനുശേഷം ആര്യന്മാരുടെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക ജീവിതത്തിൽ അടിസ്ഥാനപരമായ പല മാറ്റങ്ങളും സംഭവിച്ചു. 

    • ആര്യന്മാർ ഉത്തരേന്ത്യ മുഴുവൻ അവരുടെ അധീശത്വത്തിൻ കീഴിൽ കൊണ്ടുവന്നു കഴിഞ്ഞിരുന്നു. 

    • അവരുടെ രാഷ്ട്രീയ സാംസ്ക്‌കാരിക പ്രവർത്തനങ്ങളുടെ സിരാകേന്ദ്രം പഞ്ചാബിൽനിന്നും ഗംഗാ സമതലത്തിലേക്കു നീങ്ങി. 

    • ആര്യന്മാർ അവരുടെ രാഷ്ട്രീയശക്തി നാനാഭാഗങ്ങളിലേക്കും വികസിപ്പിച്ചു; ഇതിൻ്റെ ഫലമായി ശക്തിമത്തായ പല പുതിയ രാജ്യങ്ങളും നിലവിൽവന്നു. 

    • ഈ കാലഘട്ടത്തിലെ പ്രധാന രാജ്യങ്ങൾ കൗരവരുടെ ഹസ്തിനപുരം, പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥം, ഇക്ഷ്വാകുകളുടെ കോസലം, ബൃഹദ്രഥരുടെ മഗധം എന്നിവയാണ്. 

    • ഇവ കൂടാതെ കാശി, വിദേഹം, വത്സം മുതലായ ചെറുകിടരാജ്യങ്ങളും ഉണ്ടായിരുന്നു.

    • വിവിധ രാജ്യങ്ങളുടെ ആവിർഭാവത്തോടുകൂടി ആര്യന്മാരുടെയിടയിൽ സാമ്രാജ്യവികസനപ്രവണതകൾ ദൃശ്യമായി. 

    • രാഷ്ട്രീയാധീശത്വത്തിനുള്ള കിടമത്സരത്തിൽ അവർ ഏർപ്പെട്ടു. 

    • ഓരോ രാജാവിൻ്റെയും കർമ്മപദ്ധതിയിൽ സാമ്രാജ്യവികസനത്തിനു പ്രത്യേകസ്ഥാനം നല്കപ്പെട്ടു. 

    • മഹാഭാരതത്തിൽ വർണ്ണിച്ചിരിക്കുന്ന കുരുക്ഷേത്രയുദ്ധം സാമ്രാജ്യവികസനത്തിനു വേണ്ടിയുള്ള ഈ മത്സരപരമ്പരയുടെ നാടകീയപരകോടിയായി കണക്കാക്കാം.

    • സാമ്രാജ്യവികസനത്തെത്തുടർന്ന് രാഷ്ട്രീയഘടനയിലും ഭരണസംവിധാനത്തിലും ദൂരവ്യാപകഫലങ്ങളുളവാക്കുന്ന മാറ്റങ്ങൾ സംജാതമായി.

    • രാജാക്കന്മാർ ഋഗ്വേദകാലത്തേക്കാൾ കൂടുതൽ സ്വേച്ഛാധികാരികളായിത്തീർന്നു. 

    • 'സഭ'യും 'സമിതി'യും തുടർന്നു പ്രവർത്തിച്ചുകൊണ്ടിരുന്നതെങ്കിലും അവയ്ക്കു പണ്ടേപ്പോലെ രാജാധികാരത്തെ നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല. 

    • ഉദ്യോഗസ്ഥന്മാരുടെ സംഖ്യക്രമാതീതമായി വർദ്ധിച്ചു. 

    • രാജശാസനങ്ങൾ നടപ്പാക്കുവാൻ രാജ്യത്തിൻ്റെ നാനാഭാഗങ്ങളിലും ഉദ്യോഗസ്ഥന്മാർ നിയോഗിക്കപ്പെട്ടു.

    • സാമൂഹ്യരംഗത്തുണ്ടായ വമ്പിച്ച വ്യതിയാനം ഗോത്രാടിസ്ഥാനത്തിലുള്ള വ്യവസ്ഥിതിയിൽനിന്നു ചാതുർവർണ്യത്തിലേക്കുള്ള പ്രയാണമാണ്. 

    • ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ തൊഴിലധിഷ്‌ഠിതമായ നാലു (വർണ്ണങ്ങൾ) ജാതികൾ നിലവിൽവന്നു. ജാതിവ്യത്യാസങ്ങൾ കൂടുതൽ രൂക്ഷമായി. 

    • ബഹുഭാര്യാത്വം പ്രഭുക്കന്മാരുടെ ഇടയിൽ കൂടുതൽ പ്രചാരത്തിൽ വന്നു.

    • ഋഗ്വേദത്തിലെ പ്രകൃതിദൈവങ്ങൾക്കു പുറമേ ശ്രീരാമൻ, ശ്രീകൃ ഷ്ണൻ എന്നീ പുരാണകഥാപുരുഷന്മാർക്കു പവിത്രത കല്പിച്ച് അവരെ ദൈവങ്ങളായി ആരാധിച്ചു തുടങ്ങി. 

    • വിഷ്ണു, ശിവൻ എന്നീ ദേവന്മാരുടെ ആരാധനയ്ക്കു കൂടുതൽ പ്രചാരം സിദ്ധിച്ചു. 

    • ദ്രാവിഡരുടെ ദുർഗ്ഗയെ ഹൈന്ദവ ദേവതമാരുടെ കൂട്ടത്തിൽ അണിനിരത്തി. 

    • കാലാന്തരത്തിൽ ഹിന്ദുമതത്തിൽ ആര്യചിന്തകളുടെയും ദ്രാവിഡാദർശങ്ങളുടെയും സമന്വയം നടന്നു.

    • ഈ കാലത്താണ് സന്ന്യാസം ഒരു മതാനുഷ്‌ഠാനമെന്ന നിലയിൽ സമാകർഷമായത്.

    • 'വർണ്ണാശ്രമധർമ്മ' വ്യവസ്ഥയനുസരിച്ച് മനുഷ്യ ജീവിതകാലം ചാതുർവർണ്യത്തെ ആസ്‌പദമാക്കി ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിങ്ങനെ നാലായി വിഭജിക്കപ്പെട്ടു

    • സാധനങ്ങൾ കൈമാറി ക്രയവിക്രയം ചെയ്യുന്ന വിനിമയസമ്പ്രദായത്തിനു പകരം നാണയവ്യവസ്ഥ നിലവിൽവന്നു. 

    • "നിഷ്കം', 'ശതമാനം', 'കൃഷ്ണലം' എന്നിവയായിരുന്നു മുഖ്യ നാണയങ്ങൾ. 


    Related Questions:

    ഉപനിഷത്തുക്കളെ ................ എന്നും പറയപ്പെടുന്നു.
    ഇന്ത്യയിൽ എത്തിയ ആര്യന്മാർ അറിയപ്പെട്ടിരുന്ന പേര് ?

    ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

    1. മഹാഭാരതത്തിൽ വർണ്ണിച്ചിരിക്കുന്ന കുരുക്ഷേത്രയുദ്ധം സാമ്രാജ്യവികസനത്തിനു വേണ്ടിയുള്ള മത്സരപരമ്പരയുടെ നാടകീയപരകോടിയായി കണക്കാക്കാം.
    2. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ തൊഴിലധിഷ്‌ഠിതമായ നാലു (വർണ്ണങ്ങൾ) ജാതികൾ നിലവിൽവന്നു. ജാതിവ്യത്യാസങ്ങൾ കൂടുതൽ രൂക്ഷമായി. 
    3. ഋഗ്വേദത്തിലെ പ്രകൃതിദൈവങ്ങൾക്കു പുറമേ ശ്രീരാമൻ, ശ്രീകൃ ഷ്ണൻ എന്നീ പുരാണകഥാപുരുഷന്മാർക്കു പവിത്രത കല്പിച്ച് അവരെ ദൈവങ്ങളായി ആരാധിച്ചു തുടങ്ങി. 
    4. 'വർണ്ണാശ്രമധർമ്മ' വ്യവസ്ഥയനുസരിച്ച് മനുഷ്യ ജീവിതകാലം ചാതുർവർണ്യത്തെ ആസ്‌പദമാക്കി ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിങ്ങനെ നാലായി വിഭജിക്കപ്പെട്ടു
      ആര്യന്മാർ ഇന്ത്യയിലെത്തിയത് എന്ന് :
      ആദിവേദം ഏത് ?