Challenger App

No.1 PSC Learning App

1M+ Downloads
എം.എസ്.പി സമരം ആരംഭിച്ച വർഷം ഏത് ?

A1944

B1946

C1948

D1951

Answer:

B. 1946

Read Explanation:

മലബാർ സ്പെഷ്യൽ പോലീസ് സമരം (എം എസ് പി സമരം) 

  • ബ്രിട്ടീഷ് സൈന്യം മലപ്പുറം സ്പെഷ്യൽ പോലീസ്‌ എന്ന പേരിൽ ഒരു പ്രത്യേക സേന 1884ൽ  രൂപവത്കരിച്ചു.
  • 1921ൽ മലബാർ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അത്‌ അമർച്ച ചെയ്യുന്നതിനു വേണ്ടി നിയോഗിച്ച ഈ സേനയെ 'മലബാർ സ്പെഷ്യൽ പോലീസ്' എന്ന് പുനർനാമകരണം ചെയ്തു. 
  • പിൽക്കാലത്ത് ഈ  മലബാർ പോലീസിന്റെ വേതനവും മറ്റു ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതിനു വേണ്ടി നടന്ന സമരമാണ് മലബാർ സ്പെഷ്യൽ പോലീസ് സമരം 
  • എം എസ് പി സമരം ആരംഭിച്ചത് : 1946 ഏപ്രിൽ 16
  • എം എസ് പി സമരം അവസാനിച്ചത് : 1946 ഏപ്രിൽ 24
  • ഈ സമരത്തിന് ശേഷം ഏകദേശം 645 പോലീസുകാരെ ബ്രിട്ടീഷ് ഗവണ്മെന്റ് പിരിച്ചുവിട്ടു.

Related Questions:

എടച്ചേന കുങ്കൻ നായർ, തലയ്ക്കൽ ചന്തു, കണ്ണവത്ത് ശങ്കരൻ നമ്പ്യാർ, കൈതേരി അമ്പു എന്നിവർ ഏതു കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
What was the major goal of 'Nivarthana agitation'?

താഴെപ്പറയുന്നവയിൽ വൈക്കം സത്യാഗ്രഹവുമായി ബന്ധമുള്ള പ്രസ്ഥാവന / പ്രസ്ഥാവനകൾ. കണ്ടെത്തുക

  1. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും വേണ്ടിയ സ്വയത്തിനുവേണ്ടിയായിരുന്നു
  2. വഴി നടക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു
  3. പിന്തുണ നൽകാൻ മഹാത്മാഗാന്ധി എത്തിയിരുന്നു

    ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ? 1.' 2. 3. 4.

    1. മലബാർ കലാപം' എന്ന കൃതി രചിച്ചത് - കെ. മാധവൻ നായർ
    2. മലബാർ കലാപം പശ്ചാത്തലമാക്കി കുമാരനാശാൻ രചിച്ച കവിത - കരുണ
    3. 'ഖിലാഫത്ത് സ്മരണകൾ' എന്ന പുസ്തകത്തിന്റെ രചയിതാവ് - എം.ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്
    4. മലബാർ കലാപം പശ്ചാത്തലമാക്കി വൈക്കം മുഹമ്മദ് ബഷീർ രചിച്ച കൃതി - സുന്ദരികളും സുന്ദരന്മാരും

      ഗുരുവായൂർ സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

      1. ഹിന്ദുമതത്തിലെ എല്ലാ ജാതിക്കാർക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സത്യാഗ്രഹം നടന്നത്
      2. 1931-ൽ വടകരയിൽ വച്ചു നടന്ന കെ.പി.സി.സി യോഗം പ്രകാരമാണ് ഗുരുവായൂർ സത്യാഗ്രഹം നടത്താൻ പദ്ധതി തയ്യാറാക്കിയത്.
      3. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിശ്ചയിച്ചു നടത്തിയ ഈ സമരത്തിനു് കെ. കേളപ്പൻ, പി. കൃഷ്ണപിള്ള, മന്നത്ത് പത്മനാഭൻ, സുബ്രഹ്മണ്യൻ തിരുമുമ്പ് , എ. കെ.ജി എന്നിവരാണ് നേതൃത്വം നൽകിയത്