Challenger App

No.1 PSC Learning App

1M+ Downloads
" എക്സ് - റേ " കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?

Aഹെൻറിച്ച് ഗീസ്ലർ

Bമൈക്കൽ ഫാരഡെ

Cസർ ഹംഫ്രി ഡേവി

Dവില്യം റോൺട്ജൻ

Answer:

D. വില്യം റോൺട്ജൻ

Read Explanation:

വില്വം റോൺട്ജൻ (1845 – 1923)

  • ക്രൂക്സ് ഡിസ്ചാർജ് ട്യൂബ് ഉപയോഗിച്ച് വില്യം റോൺടൻ നടത്തിയ പരീക്ഷണങ്ങളാണ് 1895 നവംബർ 8 ന് എക്സ്-റേയുടെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. 
  •  കാഥോഡ് രശ്മികളുടെ പാതയിൽ ഒരു അലുമിനിയം തകിട് വെച്ച് രശ്മികളെ പ്രതിഫലിപ്പിച്ചു. 
  • അപ്പോൾ ഒരു പ്രത്യേക വികിരണങ്ങൾ പുറത്തു വരുന്നതുകണ്ടു. 
  • അതിനെ എക്സ് -റേ എന്ന് വിളിച്ചു.
  • പിന്നീട് ഈ രശ്മികൾ എക്സ് -റേ എന്നുതന്നെ അറിയപ്പെട്ടു. 
  • പദാർഥങ്ങളുടെ സവിശേഷതകളെക്കുറിച്ചുള്ള പഠനത്തിനിടയിൽ അപ്രതീക്ഷിതമായാണ് ഇത്തരമൊരു കണ്ടെത്തലുണ്ടായത്.
  • വൈദ്യശാസ്ത്ര രംഗത്തും, വ്യവസായിക നിർമ്മാണ രംഗത്തുമൊക്കെ എക്സ് - റേ വ്യാപകമായി ഉപയോഗിച്ചു വരുന്നു.

Related Questions:

ജലം തന്മാത്രയുടെ രാസസൂത്രം ?
കാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പ് ?
ആറ്റത്തിന് ചാർജ്ജ് ലഭിക്കുന്ന അവസ്ഥ ഏത് ?
ബോർ മാതൃക അനുസരിച്ച് ഇലക്ട്രോണുകളുടെ സഞ്ചാരപാത അറിയപ്പെടുന്നത് ?
വാതക ങ്ങളിലൂടെയും വൈദ്യുതി കടന്നു പോകുമെന്ന് തിരിച്ചറിഞ്ഞ ഹെൻറിച്ച് ഗീസ്മ റുടെ കണ്ടുപിടിത്തം ഏത് ?