Challenger App

No.1 PSC Learning App

1M+ Downloads
എത് ഭരണ ഘടനാ ഭേദഗതിയാണ് ഇന്ത്യൻ ഭരണഘടനയ്ക്കുള്ളിൽ ട്രിബ്യൂണലുകൾ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥ അവതരിപ്പിച്ചത് ?

A44-ാം ഭേദഗതി

B42-ാം ഭേദഗതി

C24-ാം ഭേദഗതി

D17-ാം ഭേദഗതി

Answer:

B. 42-ാം ഭേദഗതി

Read Explanation:

42 ആം ഭേദഗതി : 1976

  • ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും വലിയ ഭേദഗതി.

  • ‘മിനി കോൺസ്റ്റിട്യൂഷൻ’ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി

  • ‘കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ദിര’ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി : 42 ആം ഭേദഗതി 1976

  • ഈ ഭേദഗതി ശിപാർശ ചെയ്ത കമ്മിറ്റി : സ്വരൺ സിങ് കമ്മിറ്റി

  • 42 ആം ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി : ഇന്ദിരാഗാന്ധി

  • 42 ആം ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി : ഫക്രുദീൻ അലി അഹമ്മദ്

  • ഇന്ദിരാഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രി പദവിയിലിരിക്കെ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലഘട്ടത്തിലാണ് 42ആം ഭേദഗതി നിലവിൽ വരുന്നത്.

  • ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്ത ഏക ഭരണഘടനാഭേദഗതി : 42 ആം ഭേദഗതി

  • ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം പാർലമെന്റ് നൽകുകയും അവ കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ പാടില്ല എന്ന വ്യവസ്ഥയും ഉൾപ്പെടുത്തി അനുച്ഛേദം 368 ഭേദഗതി ചെയ്തു

  • ഇന്ത്യയിൽ ഒരു ഭാഗത്ത് മാത്രമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം രാഷ്ട്രപതിക്ക് നൽകിയ ഭരണഘടന ഭേദഗതി.

  • ഇന്ത്യൻ ഭരണഘടനയ്ക്കുള്ളിൽ ട്രിബ്യൂണലുകൾ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥ അവതരിപ്പിച്ച ഭരണഘടന ഭേദഗതി

  • 42 ആം ഭേദഗതി പാർലമെന്റിൽ പാസായ വർഷം : 1976

  • 42 ആം ഭേദഗതി നിലവിൽ വന്ന വർഷം : 1977 ജനുവരി 3

ഈ ഭേദഗതിയിലൂടെ ആമുഖത്തിനുണ്ടായ പ്രധാന മാറ്റങ്ങൾ:

  • പരമാധികാര ജനാധിപത്യ റിപ്പബ്ലിക് എന്നതിനു പകരം, പരമാധികാര സ്ഥിതിസമത്വ, മതേതര, ജനാധിപത്യ, റിപ്പബ്ലിക് (Sovereign, Socialist, Secular, Democratic, Republic) എന്നായി.

  • ‘രാജ്യത്തിന്റെ ഐക്യം’ എന്ന പ്രയോഗത്തിന് പകരം ‘രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും’ (integrity) എന്നാക്കി.

ഈ ഭേദഗതിയിലൂടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകൾ:

  • സ്ഥിതിസമത്വം (Socialism)

  • മതേതരത്വം (Secular)

  • അഖണ്ഡത (Integrity)

42 ആം ഭരണഘടന ഭേദഗതിയിലൂടെ കൂട്ടിച്ചേർത്ത് ഭാഗങ്ങൾ:

  • മൗലികകടമകളെ പറ്റി പ്രതിപാദിക്കുന്ന ഭാഗം : ഭാഗം IV-A

  • ട്രിബ്യൂണളിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം : ഭാഗം XIV A (ആർട്ടിക്കിൾ 323A, 323B)

  • ആർട്ടിക്കിൾ 323 A : അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

  • ആർട്ടിക്കിൾ 323 B : മറ്റ് ആവശ്യങ്ങൾക്കായുള്ള ട്രിബ്യൂണൽ

ഈ ഭേദഗതിയിലൂടെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ട വിഷയങ്ങൾ:

  • വിദ്യാഭ്യാസം

  • വനം

  • അളവ് തൂക്കം

  • വന്യജീവികളുടെയും പക്ഷികളുടെയും സംരക്ഷണം

  • സുപ്രീം കോടതിയും ഹൈക്കോടതിയും ഒഴികെയുള്ള മറ്റ് കോടതികളിലെ ഭരണസമ്പ്രദായം


Related Questions:

The 95th Amendment Act of 2009 extended the reservation of seats in the Lok Sabha and State Legislative Assemblies for which categories of citizens?
ഹൈക്കോടതികളുടെ സിറ്റിങ്ങിൽ വിരമിച്ച ജഡ്‌ജിമാരെ നിയമിക്കാം എന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?
1972 ൽ കേരള ഭൂപരിഷ്‌കരണ നിയമങ്ങൾക്ക് സംരക്ഷണം നൽകുകയും ഒൻപതാം ഷെഡ്യുളിൽ ഉൾപ്പെടുത്തുകയും ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?
74th Amendment Act of Indian Constitution deals with:
ഒരു വ്യക്തിയെത്തന്നെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കാവുന്നതാണെന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?