App Logo

No.1 PSC Learning App

1M+ Downloads
എത്രാമത്തെ ഭേദഗതിയിലൂടെ ആണ് 'സോഷ്യലിസ്റ്റ്' എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത് ?

A41-ാം ഭേദഗതി

B40-ാം ഭേദഗതി

C42-ാം ഭേദഗതി

D23-ാം ഭേദഗതി

Answer:

C. 42-ാം ഭേദഗതി

Read Explanation:

ഭരണഘടനയുടെ 42 -ാം ഭേദഗതി 

  • മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭേദഗതി 
  • 42 -ാം ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി 
  • നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ത്യൻ രാഷ്ട്രപതി - ഫക്രുദ്ദീൻ അലി അഹമ്മദ് 
  • 42 -ാം ഭേദഗതിക്കായി ശിപാർശ ചെയ്ത കമ്മിറ്റി - സ്വരൺസിംഗ് കമ്മിറ്റി 
  • 42 -ാം ഭേദഗതി പാർലമെന്റിൽ പാസ്സായ വർഷം - 1976 
  • 42 -ാം ഭേദഗതി നിലവിൽ വന്ന വർഷം -1977 ജനുവരി 3 
  • ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്ത ഏക ഭരണ ഘടനാ ഭേദഗതി 
  • 42 -ാം ഭേദഗതയിലൂടെ ഭാഗം 3 ൽ ഉൾപ്പെടുത്തിയ അനുഛേദങ്ങൾ - അനുഛേദം 31D, അനുഛേദം 32 A
  • 42 -ാം ഭേദഗതയിലൂടെ  കൂട്ടിചേർത്ത ഭാഗം - മൌലിക കടമകളെപറ്റി പ്രതിപാദിക്കുന്ന ഭാഗം 4 -A 

42 -ാം ഭേദഗതയിലൂടെ ആമുഖത്തിൽ കൂട്ടിചേർത്ത വാക്കുകൾ 

  • സ്ഥിതി സമത്വം ( Socialist )
  • മതേതരത്വം ( Secular ) 
  • അഖണ്ഡത ( Integrity )

42 -ാം ഭേദഗതയിലൂടെ ആമുഖത്തിനുണ്ടായ പ്രധാന മാറ്റങ്ങൾ 

  • പരമാധികാര ജനാധിപത്യ റിപ്പബ്ലിക് എന്നതിനു പകരം പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക് എന്നായി 

  • രാഷ്ട്രത്തിന്റെ ഐക്യം എന്ന പ്രയോഗത്തിന് പകരം രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും എന്നാക്കി 

Related Questions:

When first amendment of Indian Constitution was made?

താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരി ക്കുന്ന സ്വത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

  1. 1978 വരെ സ്വത്തിനുള്ള അവകാശം ഒരു മൗലികാവകാശമായിരുന്നു
  2. ഭരണഘടനയുടെ 30 എ വകുപ്പ് പ്രകാരം നിലവിൽ സ്വത്തിനുള്ള അവകാശം ഒരു നിയമപരമായ അവകാശം മാത്രമാണ്.
  3. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് സ്വത്തിനുള്ള അവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തത്.

    Consider the following statements about the 102nd Constitutional Amendment:

    I. It was introduced as the 123rd Amendment Bill by Thawar Chand Gehlot.

    II. It amended Article 366 to define "socially and educationally backward classes."

    III. The amendment came into force during the presidency of Ram Nath Kovind.

    Which of the statements given above is/are correct?

    102-ാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ കൂട്ടിച്ചേർക്കപ്പെട്ട പുതിയ അനുച്ഛേദം?
    The 86th Constitutional Amendment Act added the Right to Education in the Constitution, under which Article?