Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് ബൈനോക്കുലർ വിഷൻ അഥവാ ദ്വിനേത്രദർശനം?

Aഒരു വസ്‌തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം 1/16 സെക്കന്റ് സമയത്തേക്ക് കണ്ണിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം.

Bഓരോ നിറവും തിരിച്ചറിയാനുള്ള കണ്ണിൻ്റെ കഴിവ്

Cവസ്തുവിലേക്കുള്ള അകലത്തിനനുസരിച്ച് ലെൻസിന്റെ വക്രതയിൽ മാറ്റം വരുത്തി ഫോക്കൽ ദൂരം ക്രമീകരിച്ച് പ്രതിബിംബത്തെ റെറ്റിനയിൽത്തന്നെ രൂപപ്പെടുത്താനുള്ള കണ്ണിൻ്റെ കഴിവ്

Dഇവയൊന്നുമല്ല

Answer:

D. ഇവയൊന്നുമല്ല

Read Explanation:

ദ്വിനേത്രദർശനം (Binocular Vision)

  • ഒരേ വസ്‌തുവിൻ്റെ രണ്ട് ദിശയിൽ നിന്നുള്ള പ്രതിബിംബങ്ങളാണ് നമ്മുടെ ഓരോ കണ്ണിലും പതിക്കുന്നത്.
  • ഈ രണ്ടു ദൃശ്യങ്ങളും മസ്‌തിഷ്‌കത്തിൻ്റെ പ്രവർത്തന ഫലമായി സംയോജിക്കുമ്പോഴാണ് നമുക്ക് വസ്‌തുവിൻ്റെ ത്രിമാനരൂപം അനുഭവപ്പെടുന്നത്.
  • ഇതാണ് ദ്വിനേത്രദർശനം (Binocular Vision)

സമഞ്ജനക്ഷമത (Power of Accomodation) 

  • കണ്ണിൽനിന്നു വസ്തുവിലേക്കുള്ള അകലത്തിനനുസരിച്ച് ലെൻസിന്റെ വക്രതയിൽ മാറ്റം വരുത്തി ഫോക്കൽ ദൂരം ക്രമീകരിച്ച് പ്രതിബിംബത്തെ റെറ്റിനയിൽത്തന്നെ രൂപപ്പെടുത്താനുള്ള കണ്ണിൻ്റെ കഴിവിനെ സമഞ്ജനക്ഷമത (Power of Accomodation) എന്ന് പറയുന്നു.

വീക്ഷണ സ്ഥിരത (Persistence of Vision)

  • ഒരു വസ്‌തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം 1/16 സെക്കന്റ് സമയത്തേക്ക് കണ്ണിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം.

Related Questions:

നേത്രഭാഗമായ ഐറിസിന് ഇരുണ്ട നിറം നൽകുന്ന വർണ്ണവസ്തു?
എന്താണ് കെരാറ്റോപ്ലാസ്റ്റി?
ഒരു വസ്‌തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം 1/16 സെക്കന്റ് സമയത്തേക്ക് കണ്ണിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം?
ശരീരത്തിൻറെ തുലനനില പാലിക്കുന്ന ഭാഗമേത് ?

രുചി അനുഭവവേദ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

1.വായ്ക്കുള്ളിലും നാക്കിലുമാണ് രാസഗ്രാഹികള്‍ കാണപ്പെടുന്നത്.

2.രുചി തിരിച്ചറിയുന്ന രാസഗ്രാഹികള്‍ കാണപ്പെടുന്നത് സ്വാദുമുകുളങ്ങളിലാണ്.

3.സ്വാദുമുകുളങ്ങളിലെ പ്രധാന രാസഗ്രാഹികള്‍ മധുരം, ഉപ്പ്, പുളി, കയ്പ്, ഉമാമി എന്നീ രുചികള്‍ തിരിച്ചറിയിക്കുന്നു.