App Logo

No.1 PSC Learning App

1M+ Downloads
എന്താണ് സൈബർ ഫോറൻസിക്‌സ്?

Aകമ്പ്യൂട്ടർ സിസ്റ്റങ്ങളുടെയും നെറ്റ്‌വർക്കുകളുടെയും പഠനം

Bസൈബർ ക്രൈം കേസുകളുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളുടെ അന്വേഷണം

Cസൈബർ ആക്രമണങ്ങളിൽ നിന്ന് കമ്പ്യൂട്ടർ സിസ്റ്റങ്ങളെ സുരക്ഷിതമാക്കുന്ന പ്രക്രിയ

Dസൈബർ ഭീഷണികളുടെയും അപകടസാധ്യതകളുടെയും വിശകലനം

Answer:

B. സൈബർ ക്രൈം കേസുകളുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളുടെ അന്വേഷണം

Read Explanation:

സൈബർ ഫോറൻസിക്‌സ്

  • കമ്പ്യൂട്ടർ ഫോറൻസിക്‌സ് എന്നും അറിയപ്പെടുന്നു
  • സൈബർ കുറ്റകൃത്യങ്ങൾ അല്ലെങ്കിൽ കമ്പ്യൂട്ടറുകളുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് തെളിവുകളുടെ അന്വേഷണം, ശേഖരണം, വിശകലനം, സംരക്ഷിക്കൽ എന്നിവ ഉൾപ്പെടുന്ന ഫോറൻസിക് സയൻസിന്റെ ഒരു ശാഖയാണ് ഇത്.

സൈബർ ഫോറൻസിക്സിന്റെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്:

  • ഡിജിറ്റൽ തെളിവുകൾ തിരിച്ചറിയുകയും വീണ്ടെടുക്കുകയും ചെയ്യുക
  • ലഭിച്ച ഡിജിറ്റൽ  തെളിവുകൾ വിശകലനം ചെയ്യുകയും പരിശോധിക്കുകയും ചെയ്യുക
  • ലഭിച്ച ഡിജിറ്റൽ തെളിവുകൾ സംരക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക
  • സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയുടെയോ,ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയോ മുൻപാകെ സമർപ്പിക്കുക  

Related Questions:

കമ്പ്യൂട്ടർ വിഭവങ്ങൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയാൽ (IT Act 2000; 2008) ഏത് സെക്ഷൻ പ്രകാരമാണ് ശിക്ഷ നടപ്പിലാക്കുന്നത്?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. കമ്പ്യൂട്ടറോ കമ്പ്യൂട്ടറിൻറെ ഏതെങ്കിലും ഭാഗങ്ങളോ മോഷ്ടിക്കുകയോ നശിപ്പിക്കുകയോ കമ്പ്യൂട്ടറിലെ ഏതെങ്കിലും വിവരങ്ങൾ നശിപ്പിക്കുകയോ ചെയ്യുന്നത് സൈബർ വാൻഡലിസം എന്ന പേരിൽ അറിയപ്പെടുന്നു.
  2. കമ്പ്യൂട്ടറിനകത്തുള്ള  ഡേറ്റയെയോ ഇൻഫർമേഷനേയോ  മനപ്പൂർവ്വം മാറ്റം വരുത്തുന്നതിനെ ഡാറ്റാ ഡിഡ്ലിംഗ് എന്നറിയപ്പെടുന്നു
    What is software piracy ?
    വ്യാജ ഇ മെയിൽ അഡ്രസ് ഉപയോഗിച്ച് വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് വിവരങ്ങൾ ചോർത്തുന്ന പ്രവർത്തിയാണ് ?
    തീവ്രവാദം , തട്ടിപ്പ് തുടങ്ങിയ സൈബർ ലോകത്തെ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഹാക്കർമാരാണ് ?