App Logo

No.1 PSC Learning App

1M+ Downloads
"എന്റെ സഹോദരി സഹോദരന്മാരെ, കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക, മനുഷ്യനെ മനുഷ്യനായും" ആരുടെ വാക്കുകളാണിവ?

Aശ്രീനാരായണഗുരു

Bവി ടി ഭട്ടതിരിപ്പാട്

Cഅയ്യങ്കാളി

Dകുമാരനാശാൻ

Answer:

B. വി ടി ഭട്ടതിരിപ്പാട്

Read Explanation:

വി. ടി. ഭട്ടതിരിപ്പാട്

  • ജനനം : 1896, മാർച്ച് 26
  • ജന്മസ്ഥലം : മേഴത്തൂർ ഗ്രാമം, ത്രിതല പഞ്ചായത്ത്, പൊന്നാനി താലൂക്ക്, മലപ്പുറം
  • വി ടി ഭട്ടതിരിപ്പാടിന്റെ വീട്ടുപേര് : രസിക സദനം
  • പിതാവ് : വി ടി എം തുപ്പൻ നമ്പൂതിരിപ്പാട്
  • മാതാവ് : ശ്രീദേവി അന്തർജനം
  • പൂർണ്ണനാമം : വെള്ളത്തിരുത്തി താഴത്ത് മനയിൽ രാമൻ ഭട്ടതിരിപ്പാട്
  • 'കറുത്ത പട്ടേരി' എന്ന് വിശേഷിപ്പിക്കപ്പെട്ട നവോത്ഥാന നായകൻ
  • ബഹുമത സമൂഹം എന്ന ആശയം മുന്നോട്ടുവെച്ച വ്യക്തി
  • അവർണ്ണ സമുദായത്തിലെ പെൺ കുട്ടിയിൽ നിന്നും അക്ഷരാഭ്യാസം നേടിയ നവോത്ഥാന നായകൻ.
  • 'യോഗക്ഷേമസഭ'യുടെ ഉൽപതിഷ്ണുവിഭാഗത്തിന്റെ നേതാവായി പ്രവർത്തിച്ച നവോത്ഥാന നായകൻ.
  • "എന്റെ സഹോദരി സഹോദരന്മാരെ, കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക, മനുഷ്യനെ മനുഷ്യനായും" എന്ന വാക്കുകൾ ഇദ്ദേഹത്തിന്റേതാണ്

ലഘു ജീവിതരേഖ

  • 1912ൽ പതിനാറാമത്തെ വയസ്സിൽ മുണ്ടമുക ശാസ്താ ക്ഷേത്രത്തിൽ ശാന്തിക്കാരൻ ആയി.
  • 1919ൽ 'നമ്പൂതിരി യുവജന സംഘം' രൂപീകരണത്തിന് നേതൃത്വം നൽകി.
  • 1920ൽ വി.ടി യുടെ നാടകമായ 'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' ഉണ്ണി നമ്പൂതിരി എന്ന മാസികയിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു.
  • 1921ൽ ഒറ്റപ്പാലത്ത് വച്ച് നടന്ന കെപിസിസിയുടെ കോൺഗ്രസ് സമ്മേളനത്തിലെ വോളണ്ടിയർ ആയി പ്രവർത്തിച്ചു.
  • 1921ൽ തന്നെ അഹമ്മദാബാദിൽ ചേർന്ന് ഐ എൻ സി സമ്മേളനത്തിൽ പങ്കെടുത്തു.
  • വി ടി പങ്കെടുത്ത ഏക ഐഎൻസി സമ്മേളനം ആയിരുന്നു ഇത്.
  • സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതിനു സമുദായത്തിൽ നിന്ന് അദ്ദേഹം ഭ്രഷ്ടനാക്കപ്പെടുകയും ചെയ്തു
  • 1929 ൽ അന്തർജ്ജന സമാജം രൂപീകരിച്ചു.
  • പാർവതി നെൻമേനിമംഗലമായിരുന്നു അന്തർജനസമാനത്തിലെ മുഖ്യ നേതാവ്
  • 1931ൽ ദരിദ്ര വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 'യാചന യാത്ര' നടത്തി.
  • തൃശൂർ മുതൽ കാസർഗോഡ് ചന്ദ്രഗിരിപ്പുഴ വരെ ഏഴുദിവസം കൊണ്ടാണ് 'യാചന യാത്ര' നടത്തിയത്.
  • 1937 ൽ വിധവ പുനർവിവാഹം ആദ്യമായി സംഘടിപ്പിച്ചു.
  • വിധവയായ തന്റെ ഭാര്യാസഹോദരി ഉമാ അന്തർജനത്തെ എം.ആർ.ബി.ക്ക് വിവാഹം ചെയ്തുകൊടുത്തു.
  • 1968 ൽ കാഞ്ഞങ്ങാട് മുതൽ ചെമ്പഴന്തി വരെ സാമൂഹ്യ പരിഷ്കരണ ജാഥ നടത്തി.
  • മിശ്രവിവാഹ ബോധവൽകരണവുമായി ബന്ധപ്പെട്ട് ആയിരുന്നു ഈ യാത്ര.
  • 1971ൽ അദ്ദേഹത്തിൻറെ ആത്മകഥയായ 'കണ്ണീരും കിനാവും' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
  • 1982 ഫെബ്രുവരി 12 -ന് അന്തരിച്ചു.

വി ടി ഭട്ടതിരിപ്പാടിന്റെ കൃതികൾ:

  • രജനി രംഗം
  • കണ്ണീരും കിനാവും
  • ദക്ഷിണായനം
  • പോംവഴി
  • ചക്രവാളങ്ങൾ
  • പൊഴിഞ്ഞ പൂക്കൾ
  • വെടിവെട്ടം
  • സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു
  • എന്റെ മണ്ണ്
  • കരിഞ്ചന്ത
  • കാലത്തിന്റെ സാക്ഷി
  • കർമ്മ വിപാകം
  • ജീവിതസ്മരണകൾ
  • വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യരും

വി ടി ഭട്ടതിരിപ്പാട് പത്രാധിപരായിരുന്ന പ്രസിദ്ധീകരണങ്ങൾ

  • ഉണ്ണിനമ്പൂതിരി
  • യോഗക്ഷേമം
  • പാശുപതം
  • ഉദ്ബുദ്ധ കേരളം
  • വി ടി ഭട്ടതിരിപ്പാടിന്റെ ആദ്യ കഥാസമാഹാരം : രജനീരംഗം
  • വി ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥ : കണ്ണീരും കിനാവും (1970)
  • യഥാസ്ഥിതിക നമ്പൂതിരിമാരുടെ “സുദർശനം” എന്ന പ്രസിദ്ധീകരണത്തിനെതിരെ വി ടി ഭട്ടതിരിപ്പാട് ആരംഭിച്ച പ്രസിദ്ധീകരണം : പാശുപതം
  • “വിദ്യാർത്ഥി” എന്ന പേരിൽ മാസിക ആരംഭിച്ചത് : വി ടി ഭട്ടതിരിപ്പാട്.
  • വി ടി ഭട്ടതിരിപ്പാടിന്റെ ആദ്യ നാടകം അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് 1929-ൽ വടക്കിനിയേടത്തു മനയിലാണ് ആദ്യമായിട്ട് അവതരിപ്പിച്ചത്.

Related Questions:

ശ്രീനാരായണ ഗുരുവിന്റെ കൃതി?

Which of the following statements are correct?

1. Yogakshema Sabha was formed in 1908 by V. T. Bhattathiripad

2. VT Bhattaraipad also became the first President of Yogakshema Sabha.

തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?
കെ.പി. കേശവമേനോൻ _____ പത്രത്തിന്റെ പ്രത്രാധിപരായിരുന്നു.
ബ്രിട്ടീഷുകാരെ ' വെളുത്ത പിശാച് ' എന്ന് വിളിച്ച സാമൂഹിക പരിഷ്കർത്താവ് ആരാണ് ?