എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ദീപത്തിനേ മറ്റൊരു ദീപം തെളിയിക്കാനാവു എന്ന് പറഞ്ഞതാര് ?
Aറൂസ്സാ
Bആർനോൾഡ്
Cഗാന്ധിജി
Dടാഗോർ
Answer:
D. ടാഗോർ
Read Explanation:
രബീന്ദ്രനാഥ ടാഗോർ (1861-1941)
- ഭാരതീയ തത്ത്വചിന്തയിലും സംസ്കാരത്തിലും അടിയുറച്ച വിശ്വാസമുണ്ടായിരുന്ന ടാഗോർ, സാർവദേശീയതയെ ആണ് പ്രഥമമായി കണ്ടത്.
- ഭാരതീയ സംസ്കാരത്തെ ലോക സംസ്കാരത്തിന്റെ ഭാഗമായി ടാഗോർ പരിഗണിച്ചു. അന്തർദേശീയ സഹകരണം, വിശ്വപൗരത്വം തുടങ്ങിയ ആശയങ്ങൾ മുമ്പോട്ടു വച്ച ദേശീയവാദി- ടാഗോർ
- മാതൃഭാഷയിലുള്ള വിദ്യാഭ്യാസം പ്രോത്സാഹി പ്പിച്ചത് - ടാഗോർ
- ടാഗോറിന്റെ വിദ്യാഭ്യാസ ലക്ഷ്യം - മനുഷ്യമനസ്സിന്റെ സ്വാതന്ത്ര്യം
- ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ സുരക്ഷ സാധ്യമാകുമെന്നും പാശ്ചാത്യ രാജ്യങ്ങളെയും അവരുടെ വിജ്ഞാനത്തെയും ആർജ്ജിക്കാനും മനസ്സിലാക്കാനും ഏറ്റവും നല്ല മാധ്യമമാണ് ഇംഗ്ലീഷെന്ന് അഭിപ്രായപ്പെട്ടത് - രബീന്ദ്രനാഥ ടാഗോർ
ടാഗോറിന്റെ വിദ്യാഭ്യാസ ദർശനങ്ങൾ
- ആത്മസാക്ഷാൽക്കാരമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.
- ഭാവനാ ശേഷി, സർഗപരത, യുക്തിചിന്ത തുടങ്ങിയ ബൗദ്ധികശേഷികൾ വികസിപ്പിക്കണം.
- കുട്ടിക്ക് തന്റെ പഠനരീതികൾ തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടാവണം.
- വിശ്വമാനവികതയോട് ആദരവും സ്നേഹവും വികസിപ്പിക്കണം.
- മാതൃഭാഷയാവണം ബോധനമാധ്യമം.
- തദ്ദേശീയമായ അറിവുകൾക്കൊപ്പം ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയിലും നൈപുണ്യം നേടണം.
- മാനസികവും സദാചാരപരവുമായ വികാസം സാധ്യമാക്കണം.
- പ്രകൃതിയുമായി ഇണങ്ങിയുള്ള വിദ്യാഭ്യാസമാണ് നൽകേണ്ടത്.
- കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വൈവിധ്യമുള്ള പഠന വിഷയങ്ങൾ വേണം.
- ക്ലാസ് മുറിക്കപ്പുറത്ത് വിശാലമായ ലോകമാണ് കുട്ടികൾ പഠനവിഷയമാക്കേണ്ടത്.