App Logo

No.1 PSC Learning App

1M+ Downloads
എറിക്സണിൻ്റെ അഭിപ്രായത്തിൽ ക്രിയാത്മകത Vs മന്ദത എന്ന ഘട്ടത്തിലെ ഈഗോ സ്ട്രെങ്ത് ഏതാണ് ?

Aകെയർ (Care)

Bവിസ്ഡം (Wisdom)

Cഹോപ്പ് (Hope)

Dപർപ്പസ് (Purpose)

Answer:

A. കെയർ (Care)

Read Explanation:

എറിക് എച്ച് എറിക്സൺ (Eric H Erikson) - മനോസാമൂഹ്യ വികാസഘട്ടങ്ങൾ (Psychosocial Developmental Stages)

  • സാമൂഹ്യ വികാസവുമായി ബന്ധപ്പെട്ട വളരെ ശക്തമായ കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ച വ്യക്തിയാണ് എറിക് എച്ച് എറിക്സൺ.
  • മനോ സാമൂഹ്യ വികാസം 8 ഘട്ടങ്ങളിലൂടെയാണ് സാധ്യമാകുന്നത് എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.
    1. വിശ്വാസം Vs അവിശ്വാസം ( Trust Vs Mistrust)
    2. സ്വേച്ഛാപ്രവർത്തനം Vs സംശയം (Autonomy Vs Doubt or Shame )
    3. സന്നദ്ധത Vs കുറ്റബോധം (Initiative Vs Guilt)
    4. കർമോത്സുകത Vs അപകർഷതാബോധം (Industry Vs Inferiority)
    5. സ്വത്വബോധം Vs വ്യക്തിത്വശങ്ക (Identity Vs Identity confusion)
    6. അടുപ്പം Vs ഏകാകിത (Intimacy Vs Isolation)
    7. ക്രിയാത്മകത Vs മന്ദത (Generativity/Creativity Vs Stagnation)
    8. സമ്പൂർണതാബോധം Vs നിരാശ (Integrity Vs Despair)

ക്രിയാത്മകത Vs മന്ദത (Generativity/Creativity Vs Stagnation)

  • (40-60) വയസ്സ്
  • കുഞ്ഞുങ്ങളെ പരിചരിച്ചുകൊണ്ട് അടുത്ത തലമുറക്കായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഘട്ടം.
  • Ego strength = Care

Related Questions:

പ്രത്യാവർത്തന നിയമം എന്നാൽ ?
Which of the following is not a developmental task of adolescent ?

വൈജ്ഞാനിക വികസനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ചിന്ത, യുക്തിചിന്ത, ഭാഷ തുടങ്ങിയവയുടെ വികാസമാണ് - വൈജ്ഞാനിക വികാസം
  2. അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനോ സങ്കീർണമായ വൈജ്ഞാനിക ശേഷികൾ ആവശ്യമായി വരുന്ന ഒരു പ്രവർത്തനം വിജയകരമായി നിർവഹിക്കുന്നതിനോ വ്യക്തിയെ സഹായിക്കുന്ന മാനസിക ശേഷികളുടെയും കഴിവുകളുടെയും വികസനമാണ്
  3. വൈജ്ഞാനിക വികാസത്തിന്റെ അടിസ്ഥാനം - മസ്തിഷ്കത്തിന്റെ വികാസം

    കോൾബര്‍ഗിന്റെ "പ്രായോഗികമായ ആപേക്ഷികത്വം" എന്ന ഘട്ടവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക ?

    1. ന്യായവും നീതിയും ആപേക്ഷികമാണെന്നു കണ്ടു തുടങ്ങുന്നു.
    2. അനുസരണ കാട്ടുന്നത് ശിക്ഷ ഒഴിവാക്കാൻ 
    3. മനഃസാക്ഷിയുടെ സ്വാധീനം വളരെ കൂടുതൽ
    4. നിയമങ്ങളെ വ്യക്തിയുടെ അവകാശങ്ങളും സമൂഹത്തിൻറെ നന്മകളും ആയി തട്ടിച്ചുനോക്കുന്നു.
    5. കൊടുക്കൽ വാങ്ങൽ മനോഭാവം 
      രാജു സാഹസം വളരെ ഇഷ്ടപെടുന്നു. രാജു ഏത് വികസന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് ?