App Logo

No.1 PSC Learning App

1M+ Downloads
എറിക്സ്ണിൻറെ അഭിപ്രായത്തിൽ "ആദി ബാല്യകാലം" മാനസിക സാമൂഹിക സിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തിലാണ് ?

Aസന്നദ്ധത Vs കുറ്റബോധം

Bക്രിയാത്മകത Vs മന്ദത

Cവിശ്വാസം Vs അവിശ്വാസം

Dകർമോത്സുകത Vs അപകർഷതാബോധം

Answer:

A. സന്നദ്ധത Vs കുറ്റബോധം

Read Explanation:

എറിക് എച്ച് എറിക്സൺ (Eric H Erikson) - മനോസാമൂഹ്യ വികാസഘട്ടങ്ങൾ (Psychosocial Developmental Stages)

  • സാമൂഹ്യ വികാസവുമായി ബന്ധപ്പെട്ട വളരെ ശക്തമായ കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ച വ്യക്തിയാണ് എറിക് എച്ച് എറിക്സൺ.
  • മനോ സാമൂഹ്യ വികാസം 8 ഘട്ടങ്ങളിലൂടെയാണ് സാധ്യമാകുന്നത് എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.
    1. വിശ്വാസം Vs അവിശ്വാസം ( Trust Vs Mistrust)
    2. സ്വേച്ഛാപ്രവർത്തനം Vs സംശയം (Autonomy Vs Doubt or Shame )
    3. സന്നദ്ധത Vs കുറ്റബോധം (Initiative Vs Guilt)
    4. കർമോത്സുകത Vs അപകർഷതാബോധം (Industry Vs Inferiority)
    5. സ്വത്വബോധം Vs വ്യക്തിത്വശങ്ക (Identity Vs Identity confusion)
    6. അടുപ്പം Vs ഏകാകിത (Intimacy Vs Isolation)
    7. ക്രിയാത്മകത Vs മന്ദത (Generativity/Creativity Vs Stagnation)
    8. സമ്പൂർണതാബോധം Vs നിരാശ (Integrity Vs Despair)

സന്നദ്ധത Vs കുറ്റബോധം (Initiative Vs Guilt)

  • (3-5) വയസ്സ്
  • പുതിയ കാര്യങ്ങൾ ചെയ്തുനോക്കാനും പരാജയത്തെ നേരിടാനുമുള്ള കഴിവുകൾ വികസിക്കുന്ന ഘട്ടം.
  • Ego strength = Purpose

Related Questions:

താഴെപ്പറയുന്ന പ്രസ്താവനകൾ ഏത് വളർച്ചാ കാലഘട്ടത്തിൻറെ സവിശേഷതയാണ് ?

  • വികാരങ്ങളുടെ തീക്ഷ്ണത
  • വൈകാരികമായ അസ്ഥിരത
  • അതിരുകവിഞ്ഞ ആത്മാഭിമാനം
ശൈശവത്തിൽ കുട്ടികൾക്ക് ?
ഇന്ദ്രിയാനുഭവങ്ങളിലൂടെയും സ്വന്തം ചെയ്തികളിലൂടെയും കുഞ്ഞിൽ ലോകത്തെക്കുറിച്ചുള്ള പ്രാഥമിക ധാരണകൾ വളർന്നു വരുന്ന ഘട്ടം ?
പില്കാലബാല്യത്തിൽ മുഖ്യപരിഗണന ....................... നിന്നുള്ള സ്വീകരണവും അവരുടെ സംഘത്തിലെ അംഗത്വവുമാണ്.
Reshmy teacher is a strict disciplinarian who insists on punctuality among her students. One day she reached school late due to a valid reason. Reshmy's students criticized her and labelled her as one who does not practice what she preaches. Which among the following DOES NOT explain student's response?