App Logo

No.1 PSC Learning App

1M+ Downloads
എല്ലാ കുട്ടികൾക്കും പഠനനേട്ടം ഉറപ്പാക്കാനായി ടീച്ചർ നടത്തുന്ന വിലയിരുത്തലിനെ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്താം ?

Aപഠനത്തെ വിലയിരുത്തൽ

Bവിലയിരുത്തൽ തന്നെ പഠനം

Cപഠനത്തിനായുള്ള വിലയിരുത്തൽ

Dടേം മൂല്യനിർണ്ണയം

Answer:

C. പഠനത്തിനായുള്ള വിലയിരുത്തൽ

Read Explanation:

വിലയിരുത്തൽ പ്രക്രിയകൾ

  1. പഠനത്തിനായുള്ള വിലയിരുത്തൽ (Assessment for learning)
  2. വിലയിരുത്തൽ തന്നെ പഠനം (Assessment as learning)
  3. പഠനത്തെ വിലയിരുത്തൽ (Assessment of learning) 

 

വിലയിരുത്തൽ തന്നെ പഠനം (Assessment as learning)

  • താൻ ചെയ്ത പ്രവർത്തനങ്ങളെ സ്വയം വിമർശനാത്മകമായി പരിശോധിക്കുമ്പോൾ ഒരു കുട്ടി തന്റെ തന്നെ കഴിവുകളും പരിമിതികളും തിരിച്ചറിയുന്ന പ്രക്രിയയാണ് - വിലയിരുത്തൽ തന്നെ പഠനം
  • സ്വയം വിലയിരുത്തലിലൂടെ നടത്തുന്ന തിരുത്തൽ പ്രക്രിയ കൂടുതൽ എളുപ്പത്തിലുള്ള പഠനത്തിലേക്കു നയിക്കുന്നു. 

 

പഠനത്തിനായുള്ള വിലയിരുത്തൽ (Assessment for learning)

  • ക്ലാസ്സ് മുറിയിൽ പഠനം നടക്കുമ്പോൾ അതിന്റെ ഫലപ്രാപ്തിക്കായി വിലയിരുത്തൽ നടത്തുകയും അതിന്റെ അടിസ്ഥാനത്തിലുള്ള അധ്യാപകരുടെ ഇടപെടൽ കുട്ടിയുടെ പഠനത്തെ കാര്യക്ഷമമായി മുന്നോട്ട് നയിക്കാൻ സഹായിക്കുകയും ചെയ്യുന്ന പ്രക്രിയ - പഠനത്തിനായുള്ള വിലയിരുത്തൽ
  • വിലയിരുത്തലിന്റെ അടിസ്ഥാന ഘടകങ്ങൾ - അധ്യാപകർ നൽകുന്ന സഹായങ്ങൾ, ഫീഡ് ബാക്ക്

 

പഠനത്തെ വിലയിരുത്തൽ (Assessment of learning) 

  • ഒരു നിശ്ചിത കാലയളവിനുശേഷം കുട്ടിയുടെ പഠനനിലവാരം അളക്കുന്നതിനും പഠനബോധന പ്രക്രിയയിലൂടെ ഓരോ പഠിതാവിനും ഉണ്ടായ മാറ്റം പഠനനിലവാരം എന്നിവ മനസ്സിലാക്കാനും സഹായിക്കുന്നത് - പഠനത്തെ വിലയിരുത്തൽ
  • പഠനത്തെ വിലയിരുത്തൽ പ്രക്രിയയ്ക്ക് ഉദാഹരണം - ടേം വിലയിരുത്തൽ (TE)

Related Questions:

The test item where the respondent has no freedom to deviate from a definite answer.
വിദ്യാർത്ഥികൾക്ക് നേരിട്ട് കാണാൻ അപ്രാപ്യമായ വസ്തുക്കളെ ക്ലാസ്സിൽ അവതരിപ്പിക്കാൻ സഹായിക്കുന്നതാണ് ----------?
ജി. എസ്. എൽ. വി. റോക്കറ്റ്, ലാൻഡർ, ഓർബിറ്റർ, റോവർ തുടങ്ങിയ ആശയങ്ങൾ പെട്ടെന്ന് ശേഖരിക്കാനുള്ള മാർഗം :
Who among the following proposed constructivist theory?
നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയത്തിൽ വിലയിരുത്തുന്നത് :