App Logo

No.1 PSC Learning App

1M+ Downloads
എല്ലാ മാനസിക പ്രവർത്തനങ്ങളും ക്രമത്തിലും ചിട്ടയോടെയും ചെയ്യുന്നു. വൈകാരിക അസ്വസ്ഥതയും പിരിമുറുക്കവും ബോധപൂർവ്വം പരിഹരിക്കുന്നു. എന്നീ പ്രസ്താവനകൾ ഏത് തരത്തിലുള്ള വ്യക്തിത്വത്തിൻ്റെ സവിശേഷതകളാണ് ?

Aസാമൂഹ്യ വ്യക്തിത്വം

Bസാംസ്കാരിക വ്യക്തിത്വം

Cവൈകാരിക വ്യക്തിത്വം

Dപക്വ വ്യക്തിത്വം

Answer:

D. പക്വ വ്യക്തിത്വം

Read Explanation:

  • വ്യക്തിത്വം (Personality)
  • 'Persona' എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് വ്യക്തിത്വം എന്നർഥമുള്ള  Personality എന്ന ഇംഗ്ലീഷ് പദം ഉണ്ടായത്.
  • 'മുഖംമൂടി' എന്നാണു ഈ ലാറ്റിൻ പദത്തിൻറെ അർത്ഥം.
  • വ്യക്തിത്വം എന്നത് ഒരു വ്യക്തിയുടെ വിശിഷ്ടമായ വ്യവഹാരത്തെയും ചിന്തയേയും നിർണയിക്കുന്ന ശാരീരിക-മാനസിക സംവിധാനങ്ങളുടെ ചലനാത്മകമായ ആന്തരിക സംഘടനയാണ് - G . W . Allport 
  • പക്വ വ്യക്തിത്വം (Matured Personality) :- ഒരു പക്വ വ്യക്തിത്വത്തെ വിശദീകരിക്കുമ്പോൾ ആൽപ്പോർട്ട് 6 മാനദണ്ഡങ്ങൾ നിർദേശിക്കുന്നുണ്ട്.
  1. വിപുലീകൃത അഹം
  2. ഊഷ്മള ബന്ധങ്ങൾ
  3. ആത്മ സന്തുലനം
  4. യഥാർത്ഥ ബോധം
  5. ആത്മ ധാരണ
  6. ഏകാത്മക ജീവിത ദർശനം

 


Related Questions:

വായുമായി ബന്ധപ്പെട്ട ഏതൊരു പ്രവർത്തിയും കുഞ്ഞിന് ആനന്ദം നൽകുന്ന ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടം ?
The psychoanalytic experts explain a phenomenon as an attempt to integrate values learned from parents and society. How do you name it?
സിഗ്മണ്ട് ഫ്രോയ്ഡിൻ്റെ അഭിപ്രായത്തിൽ അനീഷ് എന്ന ആൺകുട്ടിക്ക് തൻ്റെ കുട്ടിക്കാലത്ത് അമ്മയോടു തോന്നിയ തീവ്രവികാരം എന്താണ്?
പിരിമുറുക്കത്തിനെ ഉടനടി ഇല്ലാതാക്കാൻ ഇദ്ദ് ഏർപ്പെടുന്ന ജന്മസിദ്ധവും യാന്ത്രികവുമായ പ്രക്രിയയാണ് ........ ?
"സ്വത്വ സാക്ഷാത്കരണം" ആണ് ഓരോ വ്യക്തിയുടെയും അന്തിമമായ അഭിപ്രേരണ ആകേണ്ടത് എന്ന് അഭിപ്രായപ്പെട്ട മനഃശാസ്ത്രജ്ഞൻ :