Challenger App

No.1 PSC Learning App

1M+ Downloads
എല്ലാ വർഷവും ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് ?

Aമാർച്ച് 10

Bഫെബ്രുവരി 2

Cഒക്ടോബർ 24

Dഡിസംബർ 6

Answer:

B. ഫെബ്രുവരി 2

Read Explanation:

ലോക തണ്ണീർത്തട ദിനം 

  • എല്ലാ വർഷവും ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു.
  • 1971 ഫെബ്രുവരി 2 ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിൽ വച്ച് ലോക തണ്ണീർത്തട ഉടമ്പടി ഒപ്പു വെക്കുകയുണ്ടായി.
  • ഈ ദിവസത്തിന്റെ ഓർമ്മ നിലനിർത്താനും തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും 1997 ഫെബ്രുവരി 2 മുതലാണ് ആഗോളതലത്തിൽ തണ്ണീർത്തടദിനമായി ആചരിക്കാൻ തുടങ്ങിയത്.
  • ഈ ദിവസം നടക്കുന്ന വിവിധ പരിപാടികളിലൂടെ സാധാരണ ജനങ്ങളുടെ ഇടയിൽ തണ്ണീർത്തടങ്ങളുടെ പ്രത്യേകതകളും പ്രാധാന്യവും ഓർമ്മപ്പെടുത്തുക കൂടിയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

Related Questions:

അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന കണ്ടെത്തുക

i. 2021ലെ പ്രമേയം - "Aviation: Your Reliable Connection to the World"

ii. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ 50-ാം വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ദിനം  ആഘോഷിക്കുന്നു.

iii. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനമായി ആചരിക്കുന്നത് ഡിസംബർ ഏഴിനാണ്.

2025 ലെ അന്താരാഷ്ട്ര യുവജന ദിന പ്രമേയം?
2024 ലെ ലോക വൃക്ക ദിനമായി ആചരിക്കുന്നത് എന്ന് ?
മണ്ണ് സംരക്ഷണത്തിനായി ചെയ്യാവുന്ന പ്രവർത്തനം ഏത്?
ലോക സൈക്കിൾ ദിനം ?