Challenger App

No.1 PSC Learning App

1M+ Downloads
എൻസൈമുകൾ ഇല്ലാത്ത ദഹനരസം

Aഉമിനീർ

Bആമാശയരസം

Cആഗ്നേരസം

Dപിത്തരസം

Answer:

D. പിത്തരസം

Read Explanation:

കരൾ സ്രവിക്കുന്ന ദഹനരസമാണ് പിത്തം അഥവാ പിത്തരസം (ബൈൽ). ഇരുണ്ട പച്ചനിറമോ മഞ്ഞ കലർന്ന ബ്രൗൺ നിറമോ ഉള്ള ഈ സ്രവം ചെറുകുടലിൽ വച്ച് കൊഴുപ്പുകളുടെ ദഹനത്തിന് സഹായിക്കുന്നു. കരൾ സ്രവിക്കുന്ന ഈ ദ്രാവകം ഗാൾ ബ്ലാഡർ എന്ന പിത്തസഞ്ചിയിൽ ശേഖരിക്കപ്പെടുന്നു. പിന്നീട് ആവശ്യാനുസരണം ചെറുകുടലിലേയ്ക്ക് ഇവ സ്രവിക്കപ്പെടുന്നു. ബൈൽ അമ്ലങ്ങൾ, കൊളസ്ട്രോൾ, ഫോസ്ഫോലിപ്പിഡ്, ബിലിറൂബിൻ എന്നിവയാണ് ഇതിലെ പ്രധാനതന്മാത്രകൾ.


Related Questions:

സ്വീറ്റ് ബ്രെഡ് എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്?
ഡയബറ്റിസ് ഇൻസിപിഡസ് (Diabetes insipidus) എന്ന അവസ്ഥയ്ക്ക് കാരണം എന്തിന്റെ കുറവാണ്?
ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന അന്തസ്രാവി ഗ്രന്ഥി ഏത്?
കുട്ടിക്കാലത്ത് ഗ്രോത്ത് ഹോർമോണിന്റെ കുറവ് മൂലം ഉണ്ടാകുന്ന അവസ്ഥ ഏതാണ്?
ADH deficiency shows ________