അണുസംഖ്യ 32 ആയ മൂലകമാണ് ജെർമേനിയം. Ge ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. തിളക്കവും കാഠിന്യവും വെള്ളികലർന്ന വെള്ള നിറമുള്ളതുമാണ് ഈ ഉപലോഹം. രാസസ്വഭാവങ്ങളിൽ ടിന്നുമായും സിലിക്കണുമായും സാദൃശ്യം പ്രകടിപ്പിക്കുന്നു. ട്രാൻസിസ്റ്ററുകളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന അർധ ചാലകമാണിത്.