Challenger App

No.1 PSC Learning App

1M+ Downloads
ഏതാണ് മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം ?

Aഒരു ദേശത്തിന്റെ കഥ

Bകാപ്പിരികളുടെ നാട്ടിൽ

Cവർത്തമാനപ്പുസ്തകം

Dപാതിരാ സൂര്യന്റെ നാട്

Answer:

C. വർത്തമാനപ്പുസ്തകം

Read Explanation:

മലയാളത്തിലെ ആദ്യ യാത്രാവിവരണഗ്രന്ഥമാണ് വർത്തമാനപ്പുസ്തകം. പാറേമ്മാക്കൽ തോമ്മാക്കത്തനാരാണ് ഈ ക്യതി രചിച്ചത്. തോമ്മാക്കത്തനാർ മറ്റൊരു സുറിയാനി കത്തോലിക്കാ പുരോഹിതനായിരുന്ന കരിയാറ്റിൽ മല്പാനോടൊപ്പം 1778-നും 1786-നും ഇടയ്ക്കു നടത്തിയ യൂറോപ്പു പര്യടനത്തെ അധികരിച്ചാണ് ഇതെഴുതിയിരിക്കുന്നത്. നാട്ടുക്രിസ്ത്യാനികളുടെ യോഗക്ഷേമത്തിന് വിഘാതമായി നിന്ന പ്രശ്നങ്ങളുടേയും മാത്സര്യങ്ങളുടേയും പരിഹാരാർത്ഥം പോർത്തുഗലിലെ അധികാരികളേയും മാർപ്പാപ്പയേയും കാണുവാൻ പുറപ്പെട്ട ഈ മതഭക്തന്മാർക്ക് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളുടെ വിവരണവും, ആഫ്രിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ വിവിധ ദേശങ്ങളുടെ കൗതുകകരവും സജീവവുമായ വർണ്ണനകളും അടങ്ങിയതാണ് ഈ കൃതി.


Related Questions:

അമ്പലമണി എന്ന കൃതി രചിച്ചതാര്?

കെ. ആർ. മീരയുടെ കൃതികളിൽ ഉൾപ്പെടാത്തത് ഏത് ?

  1. ആരാച്ചാർ, മീരാസാധു, ആ മരത്തേയും മറന്നുമറന്നു ഞാൻ
  2. ആവേ മരിയ, ഓർമ്മയുടെ ഞരമ്പ്, ഗില്ലറ്റിൻ
  3. അമാവാസി, ഗസൽ, മാനസാന്തരം
    മണലെഴുത്ത് എന്ന കൃതി രചിച്ചതാര്?
    In the Ramcharitmanas, an epic poem written by Tulsidas, which Kaand (episode) comes after the Sundar Kaand?
    മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക ?