Challenger App

No.1 PSC Learning App

1M+ Downloads
ഏതു ഗ്രന്ഥിയാണ് ശരീര വളർച്ചയെ നിയന്ത്രിക്കുന്നത്?

Aതൈറോയ്‌ഡ്

Bപൈനിയൽ ഗ്രന്ഥി

Cപാരാതൈറോയ്‌ഡ്

Dപിറ്റ്യൂറ്ററി ഗ്രന്ഥി

Answer:

D. പിറ്റ്യൂറ്ററി ഗ്രന്ഥി

Read Explanation:

  • പിറ്റ്യൂട്ടറി ഗ്രന്ഥി സ്രവിക്കുന്ന ഒരു പ്രധാന ഹോർമോൺ ആണ് വളർച്ചാ ഹോർമോൺ. ഇത് കലകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
  • ശൈശവദശയിൽ വളർച്ചാ ഹോർമോൺ ഉല്പാദിതമാകാത്തവരുടെ ശരീരവളർച്ച മുരടിച്ച് അവർ വളരെ ആകാരവലിപ്പം കുറഞ്ഞവരായിത്തീരുന്നു. ഈ അവസ്ഥയെ വാമനത്വം എന്ന് പറയുന്നു. 
  • ശൈശവഘട്ടത്തിൽ വളർച്ചാ ഹോർമോൺ ഉല്പാദനം അധികമായാൽ ശരീരം അസാധാരണമാംവിധം പൊക്കവും വണ്ണവും വർദ്ധിച്ച് ഭീമാകരമാകുന്നു. ഈ അവസ്ഥയെ ഭീമാകാരത്വം എന്ന് പറയുന്നു.

Related Questions:

ലിപിഡിൽ ലയിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനത്തിൽ, ഹോർമോൺ-റിസപ്റ്റർ കോംപ്ലക്സ് കോശത്തിനുള്ളിൽ എവിടെയാണ് ജീൻ ട്രാൻസ്ക്രിപ്ഷൻ (gene transcription) ആരംഭിക്കുന്നത്?
പീയുഷ ഗ്രന്ഥി കാണപ്പെടുന്നത് എവിടെ?
അഡ്രിനാലിൻ (എപിനെഫ്രിൻ), നോർ-അഡ്രിനാലിൻ (നോർ-എപിനെഫ്രിൻ) എന്നിവയുടെ പ്രധാന സ്രോതസ്സ് ഏതാണ്?
ഐലറ്റ്സ് ഓഫ് ലാംഗർഹാൻസിൽ കാണുന്ന പ്രധാന കോശങ്ങൾ ഏവ?
Sertoli cells are regulated by pituitary hormone known as _________