App Logo

No.1 PSC Learning App

1M+ Downloads
ഏതൊരു തൊഴിലിൽ ഏർപ്പെടുന്ന ആളുടെയും വിജയം ആ തൊഴിലിൽ അയാൾക്കുള്ള .................. ആശ്രയിച്ചിരിക്കുന്നു.

Aഅഭിപ്രേരണ

Bപഠനം

Cഅഭിരുചി

Dബുദ്ധി

Answer:

C. അഭിരുചി

Read Explanation:

അഭിരുചി (Aptitude)

  • ഒരു തൊഴിലിലോ മറ്റേതെങ്കിലും രംഗത്തോ വിജയിക്കാനുള്ള ശക്തിയാണ് - അഭിരുചി
  • പ്രത്യേക പരിശീലനം വഴി ഒരു പ്രത്യേക രംഗത്ത് വിജയിക്കാനുള്ള സാധ്യത ഒരു വ്യക്തിയിൽ കാണിക്കുന്ന സവിശേഷ ഗുണനിലവാരമാണ് അഭിരുചി.
  • ഏതൊരു തൊഴിലിൽ ഏർപ്പെടുന്ന ആളുടെയും വിജയം ആ തൊഴിലിൽ അയാൾക്കുള്ള അഭിരുചിയെ ആശ്രയിച്ചിരിക്കുന്നു.
  • സാമാന്യമായ ബുദ്ധിശക്തിയിൽ നിന്ന് ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായകവുമായ സവിശേഷ ശേഷി എന്ന് അഭിരുചിയെ നിർവചിക്കാം. 

അഭിരുചി - സ്വഭാവം

  1. ഭാവിയെ സ്വാധീനിക്കാവുന്ന വർത്തമാന വ്യവസ്ഥ. 
  2. വ്യക്തിക്ക് ഒരു പ്രത്യേക പ്രവർത്തിയോ ജോലിയോ ചെയ്യുന്നതിനുള്ള ശേഷിയെ സൂചിപ്പിക്കുന്നു. 
  3. പ്രവചനക്ഷമമാണ്. 
  4. പരിശീലനം മൂലം കാര്യക്ഷമത വർദ്ധിപ്പിക്കാവുന്ന ശേഷിയോ കഴിവോ ആണ്.
  5. ഒരൊറ്റ ഘടകമല്ല, മറിച്ചു അനേകം ഘടകങ്ങളുടെ സംഘാടനമാണ്. 
  6. പാരമ്പര്യത്തിന്റെയും പരിസ്ഥിതിയുടെയും സ്വാധീനം കാണാൻ സാധിക്കും. 

Related Questions:

ഒരു കുട്ടി സ്വയം തീരുമാനിക്കുന്ന സാന്മാർഗിക സിദ്ധാന്തങ്ങളെ ആധാരമാക്കി സാന്മാർഗിക മനോബോധങ്ങൾ വിലയിരുത്തുന്ന കാലഘട്ടം ഏത് ?

ഭാഷയുടെ ധർമ്മങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?

  1. മറ്റുള്ളവരോട് ആശയ വിനിയമം ചെയ്യാൻ ഭാഷ സഹായിക്കുന്നു.
  2. സങ്കീർണമായ പ്രതിഭാസങ്ങളെ അപഗ്രഥിക്കാൻ ഭാഷ സഹായകമാകുന്നില്ല.
  3. സാധാരണ ഗതിയിൽ, മനസിൽ സൂക്ഷിക്കാൻ പ്രയാസമുള്ള ആശയങ്ങളിൽ, ശ്രദ്ധ കേന്ദ്രീകരിക്കാൻ ഭാഷ നമ്മെ സഹായിക്കുന്നു.
    വികാസത്തിന്റെ സമീപസ്ഥമണ്ഡലം (ZPD) എന്നാല്‍ എന്താണ് ?
    വികാസത്തിൻറെ സമീപസ്ഥമണ്ഡലം (ZPD) എന്ന് വൈഗോട്സ്കി വിളിക്കുന്നത് എന്ത് ?
    A Student writes a well organized theme. This belongs to: