Challenger App

No.1 PSC Learning App

1M+ Downloads
ഏത് അന്താരാഷ്ട്ര ഉടമ്പടിയാണ് ഓസോൺ ശോഷണത്തിന് കാരണമാവുന്ന ഉത്പന്നങ്ങളുടെ ഉത്പാദനം കുറക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നത്?

Aക്യോട്ടോ പ്രോട്ടോക്കാൾ

Bമോൺട്രിയാൽ പ്രോട്ടോക്കാൾ

Cപാരിസ് എഗ്രിമെന്റ്

Dബേസൽ കൺവെൻഷൻ

Answer:

B. മോൺട്രിയാൽ പ്രോട്ടോക്കാൾ

Read Explanation:

മോൺട്രിയാൽ പ്രോട്ടോക്കോൾ

  • 1987 ൽ കാനഡയിലെ മോൺട്രിയാലിൽ വെച്ച് ഒപ്പുവെച്ച ഈ ഉടമ്പടി, ഓസോൺ പാളിക്ക് നാശം വരുത്തുന്ന രാസവസ്തുക്കളുടെ (Ozone Depleting Substances - ODS) ഉത്പാദനവും ഉപയോഗവും ഘട്ടം ഘട്ടമായി അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്നു.

  • ക്ലോറോഫ്ലൂറോകാർബണുകൾ (CFCs), ഹാലോണുകൾ തുടങ്ങിയ ഓസോൺ പാളിയെ നശിപ്പിക്കുന്ന പദാർത്ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക എന്നതാണ്.

  • എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ, എയറോസോൾ സ്പ്രേകൾ, ചിലതരം അഗ്നിശമന ഉപകരണങ്ങൾ എന്നിവയിൽ ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നു.

  • ഓസോൺ പാളിയുടെ സംരക്ഷണം, അതിലൂടെ ഭൂമിയിലേക്ക് എത്തുന്ന ഹാനികരമായ അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ അളവ് കുറയ്ക്കുന്നു. ഇത് മനുഷ്യന്റെ ആരോഗ്യത്തിനും, കാർഷിക വിളകൾക്കും, സമുദ്ര ആവാസവ്യവസ്ഥയ്ക്കും ഒരുപോലെ ഗുണം ചെയ്യും.

  • മോൺട്രിയാൽ പ്രോട്ടോക്കോൾ ലോകത്തിലെ ഏറ്റവും വിജയകരമായ പരിസ്ഥിതി ഉടമ്പടികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഓസോൺ പാളി സുഖം പ്രാപിച്ചു വരുന്നതിന്റെ സൂചനകൾ ഇതിനോടകം ലഭ്യമായിട്ടുണ്ട്.

  • ഈ ഉടമ്പടി കാലാകാലങ്ങളിൽ അവലോകനം ചെയ്യപ്പെടുകയും ആവശ്യാനുസരണം ഭേദഗതികൾ വരുത്തുകയും ചെയ്യുന്നു.


Related Questions:

തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളം ഇന്ത്യയിൽ നിലവിൽ വന്ന എത്രമത് അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു ?
ഐക്യ രാഷ്ട്ര സംഘടനയുടെ "ചാംബ്യൻസ് ഓഫ് ഏർത്ത് "പുരസ്‌കാരത്തിന് അർഹമായ വിമാനത്താവളം ?
പ്രളയ പ്രതിസന്ധി നേരിടാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആരംഭിച്ച പുതിയ പദ്ധതി ?
കേരളത്തിൽ ഏറ്റവുമൊടുവിൽ പ്രവർത്തനമാരംഭിച്ച അന്താരാഷ്ട്ര വിമാനത്താവളം ഏത് ?
ISO സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യ വിമാനത്താവളം ഏതാണ് ?