App Logo

No.1 PSC Learning App

1M+ Downloads
ഏത് കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് ബാങ്ക്സ് ബോർഡ് ബ്യുറോ നിലവിൽ വന്നത് ?

Aനരസിംഹം കമ്മിറ്റി

Bപി.ജെ നായക് കമ്മിറ്റി

Cദിനേശ് ഗോസ്വാമി കമ്മിറ്റി

Dമൽഹോത്ര കമ്മിറ്റി

Answer:

B. പി.ജെ നായക് കമ്മിറ്റി

Read Explanation:

ബാങ്ക്സ് ബോർഡ് ബ്യൂറോ (BBB)

  • കേന്ദ്ര സർക്കാരിന്റെ സ്വയംഭരണ സ്വയംഭരണ സ്ഥാപനം
  • പൊതുമേഖലാ ബാങ്കുകളുടെ മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിന് വേണ്ടി നിർദ്ദേശങ്ങൾ നൽകുന്ന,സാമ്പത്തിക വിദഗ്ധർ അടങ്ങുന്ന ഒരു ഉപദേശക  സമിതിയാണിത്.
  • 2016 ഏപ്രിൽ 1 ന് നിലവിൽ വന്നു.
  • മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ഓഫീസിലാണ് BBB യുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
  • പൊതുമേഖലാ ബാങ്കുകളെ നവീകരിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ദ്രധനുഷ് മിഷന്റെ ഭാഗമായിട്ടാണ് BBB രൂപീകരിക്കപ്പെട്ടത്.
  • ബാങ്ക്സ് ബോർഡ് ബ്യുറോ രൂപീകരിക്കുവാൻ ശുപാർശ ചെയ്ത കമ്മിറ്റി : പി.ജെ നായക് കമ്മിറ്റി.

Related Questions:

മുദ്രാ ബാങ്കിന്റെ ലക്ഷ്യം എന്ത്?
ഫെഡറൽ ബാങ്കിൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
യൂ പി ഐ ലൈറ്റ് സംവിധാനം ഉപയോഗിച്ച് ചെറുകിട ഡിജിറ്റൽ ഇടപാടിനുള്ള പുതിയ പണമിടപാട് പരിധി എത്ര ?

ഇന്ത്യയിൽ അടുത്തിടെ നടന്ന പൊതുമേഖലാ ബാങ്ക് ലയനങ്ങളുടെ കാര്യത്തിൽ ഏതാണ് ശരി ? 

  1. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കുമായി ചേർന്ന് 1-4-2020 മുതൽ പ്രാബല്യത്തിൽ വന്നു.
  2. വിജയബാങ്കും ഭാരതീയ മഹിളാ ബാങ്കും 1-4-2019 മുതൽ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചു.
  3. ആന്ധ്രാബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് 1-4-2020 മുതൽ പ്രാബല്യത്തിൽ വന്നു.
  4. കാനറ ബാങ്കിനൊപ്പം സിൻഡിക്കേറ്റ് ബാങ്കും, ബാങ്ക് ഓഫ് ഇന്ത്യയുമായി അലഹബാദ് ബാങ്കും ചേർന്ന് 1-4-2020 മുതൽ പ്രാബല്യത്തിൽ വന്നു. .
മഹിളാ ബാങ്ക് ആരംഭിച്ച എത്രാമത് രാജ്യമാണ് ഇന്ത്യ ?